ഇൻ്റർനെറ്റ് ഡി ടി പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ സമ്മേളനം നടത്തി

എറണാകുളം: എറണാകുളത്തിൻെ ചരിത്രത്താളുകളിൽ
സുവർണലിപികളാൽ ആലേഖനം ചെയ്ത് ഐ.ഡി.പി.ഡബ്ലൂ.എ എറണാകുളം പ്രഥമ ജില്ലാ സമ്മേളനം. ഐ.ഡി.പി.ഡബ്ലൂ.എ യുടെ എറണാകുളം ജില്ലാ പ്രസിഡണ്ട് കലാ० നൊചയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൈജൻ തെക്കിനേൻ സ്വാഗതം ആശ०സിച്ചു. വൻജനാവലിയെ സാക്ഷി നിർത്തി കേരളത്തിൻെറ വൃവസായിക നഗരിയിൽ വർണ० വാരിവിതറിക്കൊണ്ട് ഐ.ഡി.പി.ഡബ്ലൂ.എ യുടെ ആരാധ്യനായ സംസ്ഥന പ്രസിഡണ്ട് മജീദ് മൈബ്രദർ ഭദ്രദീപ० തെളിയിച്ച് സമ്മേളനം ഉദ്ഘാടന० ചെയ്തു. സ०ഘടനയുടെ ഇന്നത്തെ ആവശ്യകതയെ കുറിച്ച് ബഹുമാനപ്പെട്ട സ०സ്ഥാന സെക്രട്ടറി റൂയിഷ് കോഴിശേരി സവിസ്തര० പ്രതിബാധിച്ചു. ഐ.ഡി.പി.ഡബ്ലൂ.എ യുടെ കലാര०ഗത്തെ പ്രഥമ പുരസ്കാരത്തിന് ശ്രീ കൊച്ചിൻ മൻസൂർ, ടോപ്സി०ഗർ ഫെയി० ആഗ്നസ് ജോജി എന്നിവർ അർഹരായി.

Advertisements

ഐ.ഡി.പി.ഡബ്ലൂ.എ ഏർപ്പെടുത്തിയ വിദൃാഭൃാസ അവാർഡിന് ഉപരിപഠനത്തിൽ ഉന്നതവിജയ० കരസ്ഥമാക്കിയ മരിയ മേഘ അർഹയായി.
‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന സ०ഘടനയുടെ
ആപ്തവാകൃ० ഉയർത്തി പിടിച്ചു കൊണ്ട് സുദർശൻ അലുങ്ങൽ, രാജൻ പിണറായി ദിനേശൻ മൂലകണ്ട०, ഗോവിന്ദരാജ് പട്ടാബി, ബിനീഷ് കുമാർ കൊല്ലം, ഷൈമ ചാത്തനൂർ ഇബ്രാഹിം തിരൂർ തുടങിയ സ०സ്ഥാന നേതാക്കൾ വേദിയിൽ അണിനിരന്നു. സഘടനയുടെ സ്ഥാപക നേതാക്കളായ നസീർ കൊച്ചി, കലാ० നൊച്ചയിൽ, സൈജൻ തെക്കിനേൻ എന്നിവരുടെ നിർദേശാനുസരണ० സ०സ്ഥാന നേത്രത്വ० പുതിയ ജില്ലാ കമ്മറ്റിയെ തിരഞെടുത്തു. പ്രസിഡൻ്റായി റജി രാജൻ, സെക്രട്ടറി മാതൃു കോലജേരി, ട്രഷററായി ജിബിൻ ജോസ് എന്നിവരേയും വൈസ് പ്രസിഡണ്ടുമാരായി ജോൺസൺ ജോസഫ്, സജി ജോർജ്, ബിന്ദു രാജേഷ് എന്നിവരേയു० ജോയിൻ സെക്രട്ടറിമാരായി ജോബിൻസ് ജോർജ്, ജോസ്ലിൻ ജോസഫ്, ലൂയിസ് കൊച്ചി തുടങ്ങിയവരേയു० തിരഞ്ഞെടുത്തു.

Hot Topics

Related Articles