ഒടിയനുശേഷം നടൻ മോഹൻലാല്‍ ഒരു സിനിമയില്‍ പോലും താടിയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടിയെപ്പോലെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാൻ മോഹൻലാലിന് തടസമായി നില്‍ക്കുന്നത് താടിയാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വാദം.നടനെ പരിഹസിക്കാനായി ചിലർ ഉപയോഗിക്കുന്നതും കഴിഞ്ഞ കുറച്ച് വർഷങ്ങളായി മുഖത്ത് നിന്നും മാറ്റാത്ത താടിയാണ്. കഴിഞ്ഞ വർഷം നേര് സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ എന്താണ് താടി ഷേവ് ചെയ്ത് ഗെറ്റപ്പ് മാറ്റാത്തതെന്ന ചോദ്യത്തോട് നടൻ പ്രതികരിച്ചിരുന്നു.ഞാനൊരു കണ്ടിന്യൂവിറ്റിയിലായി പോയി. റാമിലും വേണം എമ്ബുരാനിലും വേണും. അതുകൊണ്ട് ഇത് ഷേവ് ചെയ്യാൻ പറ്റുന്നില്ലെന്നാണ് മോഹൻലാല്‍ പറഞ്ഞത്. എന്നാല്‍ കാരണം ഇതൊന്നും അല്ലെന്നും ഒടിയനായി മുഖത്ത് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ വന്ന പ്രശ്നങ്ങള്‍ മറയ്ക്കാനാണ് താരം താടി വെക്കുന്നതെന്നാണ് മറ്റ് ചിലരുടെ കണ്ടെത്തല്‍.ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമകളെ കുറിച്ചും അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ നായർ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ബറോസ് വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബിജു ഗോപിനാഥൻ നായർ മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ പറഞ്ഞു. മലൈക്കോട്ടൈ വാലിബൻ മാത്രമല്ലേ ഈ വർഷം ഇറങ്ങിയുള്ളു.ബറോസ് എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് നീട്ടി കൊണ്ട് പോവുകയുമാണ്. സത്യൻ അന്തിക്കാട് സിനിമയില്‍ പുള്ളി താടിയെടുത്ത് അഭിനയിക്കും എന്നൊക്കെ കേള്‍ക്കുന്നുണ്ട്. ചിലപ്പോള്‍ മുഖത്തുള്ള പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലും റെമഡി കണ്ടിട്ടുണ്ടാകും. നേരിലൊക്കെ പിന്നെ താടി ആവശ്യമായിരുന്നല്ലോ. പ്രശ്നത്തിനുള്ള ട്രീറ്റ്മെന്റ് ഇല്ലത്രെ. ഒരു സമയം കഴിയുമ്ബോള്‍ മാറുമെന്നാണ് പറയുന്നത്.അതുപോലെ എമ്ബുരാനാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന സിനിമകളില്‍ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരിക്കുന്ന സിനിമ. എമ്ബുരാന്റെ കാര്യത്തില്‍ ഒരു സംശയവുമില്ല അത് സക്സസാകും. പക്ഷെ ലൂസിഫറിന്റെ അത്രയും വരുമെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിന്റെ അത്രയും ഇംപാക്‌ട് ഉണ്ടാക്കുമെന്ന പ്രതീക്ഷയും എനിക്കില്ല. മോശമാണെന്നല്ല… ലൂസിഫറിന്റെ അത്രയും എത്തില്ലെന്നാണ് പറയുന്നത്. പക്ഷെ പുള്ളിക്ക് ഒരു ബ്രേക്കായിരിക്കും ചിത്രം.സത്യാവസ്ഥകള്‍ അറിയാമെങ്കിലും ഞാൻ ലാലുച്ചേട്ടന്റെ സിനിമകളെ കുറിച്ച് പറയുമ്ബോള്‍ പുള്ളിയുടെ ഫാൻസുകാർ വിചാരിക്കും ദേഷ്യം കൊണ്ട് പറയുകയാണെന്ന്. ബറോസ് സിനിമയ്ക്ക് ഒത്തിരി തടസങ്ങളും പ്രശ്നങ്ങളും ഉണ്ടായതായാണ് എനിക്ക് ഫീല്‍ ചെയ്തത്. റിലീസിങ് ഡേറ്റ് ഒത്തിരി തവണ മാറ്റിയല്ലോ. അത് തന്നെ ഒരു സുഖമില്ലായ്മയായി തോന്നുന്നു.ബറോസിന് ഭയങ്കരമായ ഹൈക്കൊന്നും ബറോസിലൂടെ വരാൻ സാധ്യതയില്ല. കുഴപ്പമില്ലാതെ പോകുന്ന ഒരു സിനിമയായിരിക്കും. പുള്ളിക്ക് ലോസ് വരില്ലെന്നുമാണ് ബിജു പറഞ്ഞത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ത്രിഡിയില്‍ ഒരുങ്ങുന്ന ബറോസ്. പലതവണയായി ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുക. 2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സന്തോഷ് ശിവനാണ്.