തൊടുപുഴ: ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക്, ബൈസൺവാലി – ചിന്നക്കനാൽ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഈ പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്‌സറികൾ, സിബിഎസ്ഇ ഐസിഎസ്ഇ സ്ഥാപനങ്ങൾക്കും സ്‌കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലായ് 15 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല.
Advertisements