മീനടം (മഞ്ഞാടി): യാക്കോബായ സുറിയാനി സഭ ഇടുക്കി ഭദ്രാസനാധിപനും മർത്തമറിയം വനിതാ സമാജം പ്രസിഡന്റും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രീപ്പോലീത്തായുടെ മാതാവ് തങ്കമ്മ ഇട്ടിയവിര(84) നിര്യാതയായി. ഭർത്താവ് മീനടം തേറാമ്പിൽ പരേതനായ ടി.കെ. ഇട്ടിയവിര ( മുൻ പോലീസ് ഓഫീസർ). പരേത താഴത്തങ്ങാടി വടക്കേടത്തായ മരാമുപ്പതിൽ കുടുംബാംഗം. മറ്റ് മക്കൾ: സജി തേറാമ്പിൽ, കുര്യൻ ടി.ഐ. (എൽ.എ. ജനറൽ, പാലാ).
മരുമക്കൾ: കൊച്ചുമോൾ സജി (കറ്റുവെട്ടിക്കൽ, അരീപറമ്പ്), സീമോൾ കുര്യൻ (മടത്തുംപറമ്പിൽ, നാട്ടകം- ഹെൽത്ത് ഇൻസ്പെക്ടർ, എഫ്.എച്ച്.സി. കരുണാപുരം). മൃതദേഹം നാളെ ഒക്ടോബർ രണ്ടിന് രാവിലെ ഒൻപതിന് മീനടം മഞ്ഞാടി തേറാമ്പിൽ ഭവനത്തിൽ കൊണ്ടുവരും. ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്നിന് മീനടം ആറാണി സെന്റ് മേരീസ് ജറുശലേം യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കും.
ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോർ പീലക്സീനോസിന്റെ മാതാവ് തങ്കമ്മ ഇട്ടിയവിര
Advertisements