ഇടുക്കി: കല്ലാർകുട്ടി കല്ലാർകുട്ടിക്കു സമീപം പനംകുട്ടിയിൽ 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കരിമണൽ പൊലീസ് സ്റ്റേഷൻ ലിമിറ്റിലെ പനംകൂട്ടി ചെക്ക്പോസ്റ്റിന് സമീപം റോഡിൻറെ വശത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.ഓട്ടോ ഡ്രൈവർമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതശരീരത്തിന് സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല..
Advertisements