നിർത്താതെയുള്ള തുമ്മൽ ; മൂക്കിൽ നിന്നും രക്തം ; ഒരു മാസത്തിന് ശേഷം യുവാവിന്റെ മൂക്കിൽ നിന്നും പുറത്തെടുത്തത് 4 സെന്റീമീറ്റർ വലുപ്പമുള്ള കുളയട്ടയെ

ഇടുക്കി: യുവാവിന്റെ മൂക്കില്‍ നിന്നും ജീവനുള്ള കുളയട്ടയെ പുറത്തെടുത്തു. കട്ടപ്പന സ്വദേശി വാലുമ്മേല്‍ ഡിബിന്‍ എബ്രഹാമിന്റെ മൂക്കില്‍ നിന്നുമാണ് കുളയട്ടയെ പുറത്തെടുത്തത്.മൂന്ന് ആഴ്ചയോളമാണ് അട്ട ഡിബിന്റെ മൂക്കില്‍ കഴിഞ്ഞത്. നിര്‍ത്താതെയുള്ള തുമ്മല്‍ ഉണ്ടായിട്ടും  കാര്യമാക്കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മൂക്കില്‍ നിന്നും രക്തം വന്നതോടെ യുവാവ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Advertisements

എന്‍ഡോസ്‌കോപ്പി ചെയ്തു നോക്കിയെങ്കിലും മൂക്കില്‍ നിന്നും രക്തം വരാനുള്ള കാരണം കണ്ടെത്താൻ കഴിയാതെ വന്നതോടെ. ഡോക്ടർ തുള്ളിമരുന്ന് നല്‍കി വിട്ടയച്ചു. ആയൂര്‍വേദ ആശുപത്രിയെ സമീപിച്ചിട്ടും പരിഹാരം കാണാനായില്ല. പിന്നാലെ ഇഎന്‍ടി ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയപ്പോഴാണ് മൂക്കിനുള്ളില്‍ കുളയട്ടയെ കണ്ടെത്തിയത്. പുറത്തെടുത്ത അട്ടയ്ക്ക് നാല് സെന്റി മീറ്റര്‍ വലിപ്പമുണ്ട്.  ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയില്‍ നിന്നും ഈ അടുത്ത ദിവസം ഡിബിന്‍ മുഖം കഴുകിയിരുന്നു. അപ്പോഴാകാം അട്ട മൂക്കിനുള്ളില്‍ പ്രവേശിച്ചതെന്നാണ് വിവരം.

Hot Topics

Related Articles