മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറി; 14 പേർക്ക് പരിക്ക്

ഇടുക്കി: ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദ സഞ്ചാരികളുമായി പോയ മിനി ബസ് അപകടത്തില്‍പ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ചെന്നൈ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പെട്ടത്‌. നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് പാലത്തിന്റെ കൈവരികള്‍ തകർത്ത്‌ പാതയോരത്ത് ഇടിച്ചു കയറുകയായിരുന്നു.

Advertisements

പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. വളവ് തിരിഞ്ഞെത്തിയ ബസ് പാലത്തിലെ കൈവരിയിലേക്ക് ഇടിച്ച ശേഷം സമീപത്തെ ഭിത്തിയിലേക്ക് ഇടിച്ച്‌ നില്‍ക്കുകയായിരുന്നു.

Hot Topics

Related Articles