ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; യുവാവിനെ കുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഇടുക്കി: ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡില്‍ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

രാവിലെയാണ് കുമളി ബസ് സ്റ്റാൻഡില്‍ വച്ച്‌ ചെങ്കര സ്വദേശി പുതുക്കാട്ടില്‍ സുനിലിനെ ചെങ്കര സ്വദേശിയായ മഹേശ്വരൻ കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിനും നെഞ്ചിനും കൈക്കും സുനിലിന് പരുക്കേറ്റിട്ടുണ്ട്. മഹേശ്വരനും ഭാര്യയും കുറച്ച്‌ നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യില്‍ കരുതിയിരുന്ന കത്തി വച്ച്‌ മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.

Hot Topics

Related Articles