ഒരാനയുടെ രജിസ്ട്രേഷന്‍റെ മറവില്‍ ഒന്നിലധികം ആനകളെ നിരത്തി സഫാരി; നടപടിയെടുക്കാതെ ഇടുക്കി ജില്ലാ ഭരണകൂടം

ഇടുക്കി : നിയമം ലംഘിച്ച്‌ പ്രവർത്തിക്കുന്ന ആന സഫാരി കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് വർഷങ്ങളായിട്ടും നടപ്പാക്കാതെ ഇടുക്കി ജില്ലാ ഭരണകൂടം. ആന സഫാരി കേന്ദ്രങ്ങള്‍ പെർഫോമിംഗ് അനിമല്‍സ് റൂള്‍ രജിസ്ട്രേഷനില്ലാതെയാണ് പ്രവ‍ർത്തിക്കുന്നതെന്ന് കണ്ടെത്തിയ ഹൈക്കോടതി, 2019ലാണ് ഉത്തരവിറക്കിയത്. ഏറ്റവുമൊടുവില്‍ ഒരാളുടെ ദാരുണ മരണത്തിന് ശേഷമാണ് ജില്ലാ ഭരണകൂടം നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ആകെ 9 ആന സഫാരി കേന്ദ്രങ്ങളാണ് വർഷങ്ങളായി പ്രവ‍ർത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആനപ്പുറത്ത് കയറ്റി സവാരി നടത്തണമെങ്കില്‍ ആനകളെ അനിമല്‍ വെല്‍ഫെയ‍ർ ബോർഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റ‍ർ ചെയ്ത് അനുമതി തേടണം.

Advertisements

നിശ്ചിത കാലയളവില്‍ മാത്രമേ ഇപ്രകാരം ആനകളെ സഫാരി കേന്ദ്രത്തില്‍ പാ‍ർപ്പിക്കാവൂ. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി രജിസ്ട്രേഷൻ പുതുക്കുകയും വേണം. മാത്രമല്ല, ആനയുടെ ഉടമയ്ക്ക് മാത്രമേ ഈ രീതിയില്‍ പെർഫോമിംഗ് അനിമല്‍ രജിസ്ട്രേഷൻ കിട്ടുകയുമുളളൂ. എന്നാല്‍ ഈ ചട്ടങ്ങളൊന്നും ഇടുക്കിയില്‍ പാലിക്കപ്പെട്ടില്ല. ഒരാനയുടെ രജിസ്ട്രേഷന്‍റെ മറവില്‍ ഒന്നിലധികം ആനകളെ നിരത്തി മിക്ക കേന്ദ്രങ്ങളിലും സഫാരി തകൃതിയാണ്. സഫാരി കേന്ദ്രങ്ങളില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ആകെ 3 ആനകള്‍ക്ക് മാത്രമാണ് രജിസ്ട്രേഷൻ ഉണ്ടെന്ന് കണ്ടെത്തിയതും. ഇത്രയും കാലം ഗുരുതരമായ സ്ഥിതി തുടർന്നിട്ടും ആരും ഇക്കാര്യം പരിശോധിക്കുകയോ നടപടിക്ക് മുതിരുകയോ ചെയ്തിട്ടില്ലെന്നതാണ് വിചിത്രം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടുക്കിയിലെ സഫാരി കേന്ദ്രങ്ങള്‍ നിയമലംഘനം നടത്തുന്നതിനെതിരെ 2014 മുതല്‍ 2019 വരെ വിവിധ ഉത്തരവുകള്‍ ഹൈക്കോടതി ഇറക്കി.
ഏറ്റവുമൊടുവില്‍ ഒരാളുടെ ദാരുണാന്ത്യത്തിന് ശേഷമാണ് വനം മന്ത്രിയുടെ നിർദ്ദേശ പ്രകാരമുളള നടപടികള്‍ക്ക് തുടക്കമിട്ടത്. നിലവില്‍ പ്രവ‍ർത്തിക്കുന്ന എല്ലാ ആന സഫാരി കേന്ദ്രങ്ങള്‍ക്കും വനം വകുപ്പ് നോട്ടീസ് നല്‍കി പരിശോധനകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ നടപടികള്‍ക്ക് തുടർച്ചയുണ്ടാകുമോയെന്ന ആശങ്കയിലാണ് മൃഗസംരക്ഷണ പ്രവർത്തകർ.

Hot Topics

Related Articles