ഇടുക്കി കുമളിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ ; വയോധികയ്ക്ക് പഴകിയ സ്റ്റേവയറിൽ നിന്ന് ഷോക്കേറ്റു : വയോധികയുടെ മസിലുകൾക്കും കൈവെള്ളയിലും പരിക്ക്

ഇടുക്കി : ഇടുക്കി കുമളിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് വയോധികയ്ക്ക് കെഎസ്ഇബിയുടെ പഴകിയ സ്റ്റേവയറിൽ നിന്ന് ഷോക്കേറ്റു. മസിലുകൾക്കും കൈവെള്ളയിലും പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി കുമളിയിൽ പുത്തൻപുരയിൽ വീട്ടിൽ മേരി പി ഐയ്ക്ക് (64)ആണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ഇവരുടെ വീട്ടുവളപ്പിൽ വെച്ചായിരുന്നു സംഭവം.വീട്ടുവളപ്പിലെ കെഎസ്ഇബിയുടെ സ്റ്റേവയറിൽ നിന്ന് വയോധികയ്ക്ക് ഷോക്കേക്കുകയായിരുന്നു. ഇവരെ ഉടൻതന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് കുമളി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വർഷങ്ങളായി പഴക്കം വന്ന തേക്കിന്റെ പോസ്റ്റ് മാറ്റാൻ പലതവണ പ്രദേശവാസികൾ പരാതി നൽകിയിരുന്നു.നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അടക്കം പരാതി നൽകി മന്ത്രി വരെ ഇടപെട്ടിട്ടും പോസ്റ്റ് മാറി നൽകാൻ കുമളിയിലെ കെഎസ്ഇബി അധികൃതർ തയ്യാറായിരുന്നില്ല. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.പിന്നീട് കെഎസ്ഇബി അധികൃതരുമായി പ്രദേശവാസികളായ ഷാജിമോൻ കളരിക്കൽ, വി കെ സജി എന്നിവർ നടത്തിയ ചർച്ചയിൽ ഇന്നുതന്നെ പഴക്കം വന്ന തേക്കിന്റെ പോസ്റ്റ് മാറ്റി സ്ഥാപിക്കാം എന്ന് ഉറപ്പുനൽകി.കെഎസ്ഇബി അധികൃതരുടെ ഭാഗത്തുനിന്ന് വന്ന ഗുരുതരവീഴ്ചയ്ക്ക് ഉദ്യോഗസ്ഥർ വീട്ടുകാരോടും പ്രദേശവാസികളോടും ക്ഷമ ചോദിക്കുകയും ചെയ്തു.

Advertisements

Hot Topics

Related Articles