ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍ (16), അസ്‌ന(13), എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ ആയിരുന്നു പിതാവ് ഹമീദിന്റെ ക്രൂരകൃത്യം.
ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഫൈസലും പിതാവും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുടെ പേരില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇത് രൂക്ഷമായതോടെയാണ് ഹമീദ് മകനെയും കുടുംബത്തെയും അതിക്രൂരമായി വകവരുത്തിയത്. ഉറക്കത്തിനിടെ വീടിന് തീപിടിച്ചതറിഞ്ഞ കുട്ടികളിലൊരാള്‍ അയല്‍ക്കാരനെ ഫോണില്‍ വിവരം അറിയിച്ചു. ഇയാള്‍ വിവരം കേട്ടയുടന്‍ ഓടിയെത്തിയപ്പോള്‍, ഹമീദ് കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേക്ക് എറിയുകയായിരുന്നു. വീടിന്റെ വാതിലുകള്‍ പുറത്തുനിന്നു പൂട്ടിയിരുന്നതിനാല്‍ കുടുംബത്തിന് രക്ഷപ്പെടാനും സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്ഷാപ്രവര്‍ത്തനം നടത്താതിരിക്കാനും ഹമീദ് ക്രിമിനല്‍ ബുദ്ധി ഉപയോഗിച്ചു. തീയണയ്ക്കതിരിക്കാന്‍ മകന്റെ വീട്ടിലെ ടാങ്കിലെ വെള്ളവും സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴുക്കിവിട്ടു കൊണ്ടായിരുന്നു ഇത്. കൊലപാതകം ആസൂത്രിതമെന്ന് സ്ഥിരീകരിച്ച പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.