ഇടുക്കിയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ്; രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്ത് പൊലീസ്

ഇടുക്കി: ഇടുക്കി പൈനാവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവിലെ ഓട്ടോ ഡ്രൈവർ സിദ്ദിഖ്, കൂലിപ്പണിക്കാരനായ സുഭാഷ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിനെതിരെ ബലാത്സംഗ കുറ്റവും പോക്സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. കാല്‍വരിമൗണ്ടിലെ റിസോർട്ടിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് മൊഴി. സുഭാഷിനെതിരെ കുട്ടിയെ കടന്ന് പിടിച്ചതിന് പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Advertisements

കുട്ടിയെ പീഡിപ്പിച്ച അയല്‍വാസികളിലൊരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് അറസ്റ്റ് ചെയ്തിരുന്നു. അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈനിൻ്റെ സംരക്ഷണയിലാണിപ്പോള്‍. ചൈല്‍ഡ് ലൈൻ ഏറ്റെടുക്കുന്നതിന് മുൻപും സംരക്ഷണ കേന്ദ്രത്തില്‍ നിന്നും മുത്തച്ചനെ കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്തുമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പെണ്‍കുട്ടിക്ക് വിശദമായി കൗണ്‍സിലിംഗ് നല്‍കും.

Hot Topics

Related Articles