ഉപ്പുതറ: പടുതാക്കുളത്തിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. ഉപ്പുതറ ഒൻപതേക്കറിലാണ് സംഭവം.ആസ്സാം ഗുവാഹത്തി ജാഗീ റോഡ് സ്വദേശികളും,അഥിതി തൊഴിലാളികളുമായ ദുലാൽ ദാസ് – കുഞ്ചൽ ദമ്പദികളുടെ മകൻ ഓംകൂർ (6)ആണ് മരിച്ചത്. ചങ്ങനാശ്ശേരി സ്വദേശിയുടെ ഉടമസ്തയിലുള്ള ഒൻപതേക്കറിലുള്ള പുരയിടത്തിലെ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം.
മാതാപിതാക്കൾ പണിയെടുക്കുന്നതിന് സമീപം കളിക്കുകയായിരുന്നു കുട്ടി, കുറേ നേരമായി കാണാതയതിനെ തുടർന്ന് സാധാരണയായി പോകാറുള്ള അയൽ വീടുകളിൽ അന്വേഷിച്ചെങ്കിലും കാണാനായില്ല തുടർന്ന് പുരയിടത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ പടുതാക്കുളത്തിന് സമീപത്ത് നിന്നും ഒരു ചെരുപ്പ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടൻ തന്നെ ഉപ്പുതറ സി എച്ച് സി യിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മൃദദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.