ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെട്ടിടത്തില്‍ വൻ തീപിടിത്തം. പശുമല ജംഗ്ഷനിലെ കെ ആർ ബില്‍ഡിംഗിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവർത്തിച്ചിരുന്ന അഞ്ച് സ്ഥാപനങ്ങളും രണ്ടാം നിലയിലെ രണ്ട് സ്ഥാപനങ്ങളുമാണ് കത്തിനശിച്ചത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം.
Advertisements
ഫർണിച്ചറുകളും വീട്ടുപകരണങ്ങളും സ്‌പെയർ പാർട്സുകളുമൊക്കെയാണ് കത്തിനശിച്ചത്. പൂലർച്ചെ രണ്ട് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. സംഭവം കണ്ടവർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.