കോട്ടയം : ഇടുക്കി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശിയും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായ ധീരജ് രാജശേഖരനാണ് കൊല്ലപ്പെട്ടത്. കെ.എസ്.യു പ്രവർത്തകർ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്.
കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെയാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്. വിദ്യാർത്ഥി സംഘർഷത്തിനിടെ കോളജിലെത്തിയ കെ എസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. കുത്തേറ്റ വിദ്യാർത്ഥിയെയും ഒപ്പമുണ്ടായിരുന്ന സഹ പ്രവർത്തകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐ, കെ എസ് യു തമ്മിലുണ്ടായ സംഘർഷത്തിലാണ് വിദ്യാർത്ഥിക്ക് കുത്തേറ്റത്. കുത്തേറ്റ് റോഡിൽ വീണ് കിടന്ന എസ്.എഫ്.ഐ പ്രവർത്തകരെ ജില്ലാ പഞ്ചായത്തംഗം വി.കെ സത്യന്റെ വാഹനത്തിലാണ് ആശുപത്രിയിൽ എത്തി ച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ക്യാമ്പസ് യൂണിയൻ തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ട കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമം സൃഷ്ടിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അരുംകൊലയെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി ആരോപിച്ചു. പുറത്ത് നിന്നെത്തിയവരെ ക്യാസനിൽ നിന്ന് പറഞ്ഞു വിടാൻ എസ്.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചതാണ് സoഘർഷത്തിലേയ്ക്ക് നയിച്ചത്. അരയിൽ കരുതിയ പേന കത്തി ഉപയോഗിച്ച് പ്രവർത്തകരെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നും ജില്ലാ നേതാക്കൾ ആരോപിച്ചു.
കേരള സാങ്കേതിക സർവകലാശാലയുടെ കോളജുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിനിടെയാണ് സംഘർഷം ഉണ്ടായതാണ് റിപ്പോർട്ട്. വോട്ട് എടുപ്പിന് ശേഷം പുറത്തേയ്ക്കു വന്ന വിദ്യാർത്ഥിയ്ക്കാണ് കുത്തേറ്റത്.