തുടങ്ങനാട്: വ്യവസായ പാര്‍ക്കില്‍ സ്പൈസസ് പാര്‍ക്കിന് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പാറ പൊട്ടിക്കുന്നത് കളക്ടര്‍ താല്‍ക്കാലികമായി തടഞ്ഞു.പാറ പൊട്ടിക്കുന്നതിനെ തുടര്‍ന്ന് പ്രദേശവാസികളുടെ വീടുകള്‍ക്ക് നാശം സംഭവിക്കുന്നു എന്നത് സംബന്ധിച്ച് കളക്ര്‍ക്ക് പരാതി ലഭിച്ചിരുന്നു.പരാതി സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ മുട്ടം വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് കളക്ര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
ഇതേ തുടന്നാണ് പാറ പൊട്ടിക്കല്‍ നിര്‍ത്തി വെക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.വ്യവസായ പാര്‍ക്കില്‍ കിന്‍ഫ്ര ഏറ്റെടുത്ത സ്ഥലത്താണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. കിന്‍ഫ്രക്ക് വേണ്ടി കരാര്‍ ഏറ്റെടുത്തവരാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാറ പൊട്ടിക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്തെ ഏതാനും വീടുകളുടെ ഭിത്തിക്കും വാര്‍ക്കക്കും ഭീമിനും വിള്ളല്‍ ഉണ്ടാകുന്നതായിട്ടാണ് പ്രദേശവാസികള്‍ കളക്ര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.നാശ നഷ്ടം സംഭവിച്ച രണ്ട് വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുമാണെന്ന് പരാതിയില്‍ പറയുന്നു.
പ്രശ്‌നം സംഭന്ധിച്ച് റവന്യു വകുപ്പ് അധികൃതര്‍ കിന്‍ഫ്ര എം ഡി യേയും വിവരം അറിയിച്ചിരുന്നു.പ്രദേശവാസികള്‍ക്ക് ബുദ്ധി മുട്ടുണ്ടാകാത്ത വിധത്തിലാകും തുടര്‍ പ്രവര്‍ത്തികള്‍ നടത്തുകയുള്ളു എന്ന് കിന്‍ഫ്ര അധികൃതര്‍ വ്യക്തമാക്കി.