ഇൻഗ്ലിസിന്റെ വെടിക്കെട്ട്: ട്വന്റി20യില്‍ ഓസീസ് താരത്തിന്റെ അതിവേഗ സെഞ്ച്വറി : സ്കോട്‍ലൻഡിനെ തകർത്ത് ഓസീസ് 

എഡിൻബറോ: സ്കോട്‍ലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തില്‍ ജോഷ് ഇൻഗ്ലിസിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ആസ്ട്രേലിയക്ക് 70 റണ്‍സ് ജയം. രാജ്യാന്തര ട്വന്റി20യില്‍ ഒരു ഓസീസ് താരത്തിന്റെ അതിവേഗ സെഞ്ച്വറി മത്സരത്തില്‍ താരം സ്വന്തമാക്കി.

Advertisements

രണ്ടാം ജയത്തോടെ പരമ്ബരയും ഓസീസ് നേടി. ആദ്യം ബാറ്റു ചെയ്ത ഓസീസ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. സ്കോട്‍ലൻഡിന്റെ മറുപടി ബാറ്റിങ് 16.4 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ ഇൻഗ്ലിസ് 43 പന്തിലാണ് മൂന്നക്കത്തിലെത്തിയത്. 47 പന്തില്‍ സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ച്, ഗ്ലെൻ മാക്സ്വെല്‍ എന്നിവരെയാണ് താരം മറികടന്നത്. കഴിഞ്ഞവർഷം വിശാഖപട്ടണത്ത് ഇന്ത്യക്കെതിരെ ഇൻഗ്ലിസും 47 പന്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മത്സരത്തിലാകെ 49 പന്തുകള്‍ നേരിട്ട ഇൻഗ്ലിസ്, ഏഴു വീതം സിക്സും ഫോറും സഹിതം 103 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ മത്സരത്തില്‍ സ്കോട്ടിഷ് ബൗളർമാരെ തല്ലിച്ചതച്ച ട്രാവിസ് ഹെഡിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ മടക്കിയെങ്കിലും ഇത്തവണ വെടിക്കെട്ട് പൂരം ഇൻഗ്ലിസിന്‍റെ വകയായിരുന്നു. കാമറോണ്‍ ഗ്രീൻ (29 പന്തില്‍ 36), ജേക്ക് ഫ്രേസർ മക്ഗൂർക് (16 പന്തില്‍ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ടിം ഡേവിഡ് (ഏഴു പന്തില്‍ 17), മാർക്കസ് സ്റ്റോയ്നിസ് (20 പന്തില്‍ 20) എന്നിവർ പുറത്താകാതെ നിന്നു. സ്കോട്‌ലൻഡിനായി ബ്രാഡ്‌ലി ക്യൂറി നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

സ്കോട്ടിഷ് നിരയില്‍ രണ്ടുപേർ മാത്രമാണ് രണ്ടക്കം കണ്ടത്. 42 പന്തില്‍ നാലു വീതം സിക്സും ഫോറുമായി 59 റണ്‍സെടുത്ത ബ്രാണ്ടൻ മക്മുല്ലൻ ടീമിന്‍റെ ടോപ് സ്കോററായി. ഒമ്ബതു പന്തില്‍ ഒരു ഫോറും രണ്ടു സിക്സും സഹിതം ഓപ്പണർ ജോർജ് മുൻസെ 19 റണ്‍സെടുത്തു. ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി സ്റ്റോയ്നിസ് 3.4 ഓവറില്‍ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles