ആസ്വാദകരുമായി സംവദിക്കും; ഇളയരാജ നാളെ ഷാർജ അന്തർദേശീയ പുസ്തക മേളയില്‍

ഷാർജ: ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ നാളെ ഷാർജ അന്തർദേശീയ പുസ്തകോത്സവ വേദിയില്‍ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതല്‍ 10.30 വരെ ബോള്‍ റൂമില്‍ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര-ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയില്‍ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച്‌ ഇളയരാജ സംസാരിക്കും.

Advertisements

ഈ വർഷത്തെ പുസ്തകമേളയിലെ സമാനതകളില്ലാത്ത ഒരു അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടി. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങള്‍, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച്‌ അദ്ദേഹം സംസാരിക്കും. ഒൻപത് ഭാഷകളിലായി 1428 സിനിമകള്‍ക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് ഇളയരാജക്ക് സ്വന്തമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

8500 ഗാനങ്ങള്‍ക്ക് ഈണം പകർന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നല്‍കിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് ഈ സംഗീത യാത്രയില്‍ ഇളയരാജക്കൊപ്പം സഞ്ചരിക്കുന്നത്. 2015-ല്‍ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സഞ്ജയ് സുബ്രഹ്മണ്യം ഇളയരാജയുമായുള്ള സംവാദം നയിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.