ഐലീഗിൽ ഗോകുലത്തിന് ഉജ്വല വിജയം; സ്പാനിഷ് താരത്തിന്റെ ഗോളിൽ ചർച്ചിലിനെ തകർത്തു

മലപ്പുറം: നിർണ്ണായക മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരളയ്ക്ക് ഈ വർഷത്തെ ആദ്യ വിജയം. ഗോകുലത്തിനായി ആദ്യമായി മത്സരത്തിന് ഇറങ്ങിയ സ്പാനിഷ് താരം സെർജിയോ ഇൻഗ്ലെയിസ് 80 ആം മിനിറ്റിൽ നേടിയ ഗോളിലാണ് ഗോകുലത്തിന്റെ വിജയം. മലയാളി താരങ്ങൾ കഷ്ടപ്പെട്ട് അധ്വാനിക്കുക കൂടി ചെയ്തതോടെ ഐ ലീഗിൽ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചെത്തി. ഇതോടെ പത്തുകളികളിൽ നിന്നും അഞ്ചു വിജയവും മൂന്നു സമനിലയും രണ്ട് തോൽവിയും സഹിതം ഗോകുലത്തിന് 18 പോയിന്റായി. ഏഴാം സ്ഥാനത്തുള്ള ചർച്ചിലിന് 12 പോയിന്റാണ് ഉള്ളത്.

Advertisements

Hot Topics

Related Articles