ഐ ലീഗില്‍ ശ്രീനിധിയെ ഒന്നിന് എതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗോകുലം ലീഗ് പട്ടികയില്‍ മുന്നിലെത്തി.

ആദ്യ പകുതിയില്‍ അമിനോ ബൗബ, ജോര്‍ദാന്‍ ഫ്ലെച്ചര്‍ എന്നിവരിലൂടെ മുന്നില്‍ എത്തിയ ഗോകുലം രണ്ടാം പകുതിയിലെ ശ്രീനിധിയുടെ അക്രമങ്ങള്‍ക്ക് തടയിട്ടു വിജയം നേടുകയായിരുന്നു.

Advertisements

ഇതോടെ പരാജയം അറിയാതെ ഗോകുലം ഒമ്ബതു കളികളില്‍ നിന്നും ഇരുപത്തിയൊന്നു പോയിന്റുമായി ലീഗില്‍ ഒന്നാമതെത്തി. 17 പോയിന്റുള്ള ശ്രീനിധി മൂന്നാം സ്ഥാനത്തും, മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്തും തുടരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിവ് പോലെ ഗോകുലം കേരളയുടെ ആക്രമണത്തിലൂടെ ആയിരുന്നു കളി തുടങ്ങിയത്. തുടക്കത്തില്‍ തന്നെ ജിതിന് ഒന്നാന്തരം അവസരരം കിട്ടിയെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റനും അഫ്ഘാന്‍ താരവുമായ ശരീഫ് മുഹമ്മദിന്റെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്തു ഗോകുലത്തിന്റെ ഡിഫന്‍ഡര്‍ അമിനോ ബൗബ ആദ്യ ഗോള്‍ നാലാം മിനിറ്റില്‍ നേടി.

തുടര്‍ന്ന് ലൂക്കയും ഫ്‌ളെച്ചറിനും നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും ഗോള്‍ നേടാനായില്ല. ആദ്യ 15 മിനിട്ടിനു ശേഷം ശ്രീനിധി കളിയിലേക്ക് മെല്ലെ തിരിച്ചു വരുമ്ബോഴായിരുന്നു ഗോകുലത്തിന്റെ രണ്ടാം ഗോള്‍.

മധ്യ നിരയില്‍ നിന്നും പന്ത് പിടിച്ചെടുത്ത ലുക്കാ ഫ്‌ളെച്ചറിന് നീട്ടി നല്കുകയായിരിന്നു. പന്ത് സ്വീകരിച്ച ഫ്ലെച്ചര്‍ ശ്രീനിധിയുടെ വലയിലേക്ക് നിറയൊഴിച്ചു ഗോകുലത്തിനു രണ്ടു ഗോളിന്റെ ലീഡ് നേടി കൊടുത്തു. രണ്ടാം പകുതിയില്‍ ശ്രീനിധി ആദ്യ നിമിഷങ്ങളില്‍ തന്നെ ഡേവിഡ് കാസ്റ്റന്‍ഡയിലൂടെ ഗോള്‍ മടക്കി.

പിന്നീട് ശ്രീനിധിയുടെ ആക്രമണങ്ങള്‍ ആയിരുന്നു. കാമറൂണ്‍ തരാം അമിനോ ബൗബയുടെ നേതൃത്വത്തില്‍ ശ്രീനിധിയുടെ എല്ലാ അക്രമങ്ങളും തടഞ്ഞു ഗോകുലം വിജയം കരസ്ഥമാക്കി.

അടുത്ത മത്സരത്തില്‍ ഗോകുലം ഇന്ത്യന്‍ ആരോസിനെ ഏപ്രില്‍ ഒമ്ബതിന് നേരിടും.

Hot Topics

Related Articles