ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാൻ വൈകും: മത്സരം ആരംഭിക്കുക രണ്ടു മണിക്കൂർ വൈകി; വൈകുന്നത് കിറ്റ് ലഭിക്കാത്തതിനെ തുടർന്നു

സെന്‍റ് കിറ്റ്സ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തുടങ്ങാന്‍ രണ്ട് മണിക്കൂര്‍ താമസിക്കും. നേരത്തെ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സമയം രാത്രി എട്ടു മണിക്ക് പകരം രാത്രി 10 മണിക്കായിരിക്കും മത്സരം തുടങ്ങുക. വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിന് വേദിയായ ട്രിനിഡാഡില്‍ നിന്ന് ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്താന്‍ വൈകിയതിനാലാണ് മത്സരം തുടങ്ങാനും താമസിക്കുന്നതെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വ്യക്തമാക്കി.

Advertisements

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസിന്‍റെ നിയന്ത്രണത്തിലല്ലാത്ത ചില കാരണങ്ങള്‍ക്കൊണ്ട് ട്രിനിഡാഡില്‍ നിന്ന് സെന്‍റ് കിറ്റ്സിലേക്ക് ടീമുകളുടെ കിറ്റ് അടങ്ങിയ ലഗേജുകള്‍ താമസിച്ചുപോയെന്നും ഇതിനാല്‍ ഇന്ന് നടക്കേണ്ട ടി20 പരമ്പരയിലെ രണ്ടാം മത്സരം പ്രാദേശിക സമയം 12.30ന്(ഇന്ത്യന്‍ സമയം രാത്രി 10ന്)മാത്രമെ തുടങ്ങൂവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ക്രിക്കറ്റ് ആരാധകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Hot Topics

Related Articles