അഹമ്മദാബാദ് : ഇന്ത്യയ്ക്ക് എതിരായ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ബാറ്റർമാർ പതറിയ പിച്ചിൽ സെഞ്ച്വറി അടിച്ച് ഹെഡ്. 47 ന് 3 എന്ന നിലയിൽ തകർന്ന ഓസീസിനെ ഹെഡും ( പുറത്താകാതെ – 106) , ലബു ഷൈനും (41 നോട്ട് ഔട്ട് ) ചേർന്ന് വിജയത്തിലേയ്ക്ക് കൊണ്ട് പോകുകയാണ്. 16 ൽ വാർണറെയും (7) , 41 ൽ മാർഷിനെയും (15) , സ്മിത്തിനെ (4) 47 ലും നഷ്ടമായ ഓസീസ് ഹെഡിന്റെ സെഞ്ച്വറി മികവിലാണ് വിജയത്തിലേക്ക് കുതിക്കുന്നത്. ഇന്ത്യയ്ക്കായി ഷമി രണ്ടും , ബുറ ഒരു വിക്കറ്റും നേടി. ആദ്യത്തെ പത്ത് ഓവറിൽ ലഭിച്ച ആവേശം നില നിർത്താനാവാതെ ടീം ഇന്ത്യയുടെ ബാറ്റർമാർ ഇടറി വീണതോടെ ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ദുർബല സ്കോർ മാത്രമാണ് ഉയർത്താനായത്. റൺ കണ്ടെത്താൻ ഇന്ത്യൻ ബാറ്റർമാർ വിഷമിച്ച മത്സരത്തിൽ 240 റണ്ണാണ് ഇന്ത്യ പത്ത് വിക്കറ്റ് നഷ്ടമാക്കി സ്വന്തമാക്കിയത്. രോഹിത് (47) , കോഹ്ലി (54) , രാഹുൽ (66) എന്നിവർ പ്രതിരോധിച്ച് നിന്നു. 10 ഓവറിൽ 80 റണ്ണിൽ സ്കോർ എത്തിച്ച ശേഷം രോഹിത് മടങ്ങിയശേഷം ഇന്ത്യൻ സ്കോർ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. സ്റ്റാർക്ക് മൂന്നും , കമ്മിൻസും ഹെയ്സൽ വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സാമ്പയ്ക്കും മാക്സ് വല്ലിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. നേരത്തെ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോൾ മുതൽ രോഹിത് ആക്രമണം തുടങ്ങിയിരുന്നു. എന്നാൽ , സ്കോർ 30 ൽ നിൽക്കെ ഗിൽ (4) പുറത്തായി. സ്റ്റാർക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ ആക്രമിച്ച് കയറിയ രോഹിത്തിന് പിഴച്ചു. ഒൻപതാം ഓവറിന്റെ നാലാം പന്തിൽ രോഹിത് പുറത്ത്. ഈ സമയം ഇന്ത്യൻ സ്കോർ 76 റണ്ണായിരുന്നു. രോഹിത് 47 റണ്ണും ! ഈ സ്കോറിലെത്താൻ 31 പന്ത് എടുത്ത രോഹിത് മൂന്ന് സിക്സും നാല് ഫോറും ആണ് പറത്തിയത്. പിന്നാലെ മാക്സ് വെല്ലിന്റെ പന്തിൽ രോഹിത് പുറത്തായി. 10 ഓവറിൽ 80 ൽ എത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. തൊട്ട് പിന്നാലെ അയ്യരും (4) കമ്മിൻസിന് മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നാണ് കോഹ്ലി രക്ഷാ പ്രവർത്തനം നടത്തിയത്. കോഹ്ലി പുറത്തായതിന് പിന്നാലെ ഇന്ത്യൻ പ്രതീക്ഷ രാഹുലിലായിരുന്നു. 107 പന്തിൽ 66 റണ്ണെടുത്ത രാഹുൽ സ്റ്റാർക്കിന്റെ പന്തിൽ കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. 22 പന്തിൽ ഒൻപത് റൺ എടുത്ത് ജഡേജ ഹൈസൽ വുഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ അലക്ഷ്യമായി ഷോട്ട് കളിച്ച് സൂര്യ (18) പുറത്തായി. ഷമി (6) , ബുംറ (1), കുൽദീപ് (10) , സിറാജ് (9) എന്നിവരാണ് മറ്റ് സ്കോറർമാർ.