കൊൽക്കത്ത : ലോകകപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനിറങ്ങിയ ദക്ഷിണാഫ്രിക്കയെ നൂറ് കടക്കാനാവാതെ നാണം കെടുത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 327 എന്ന വിജയലക്ഷ്യത്തിന് ബഹുദൂരം പിന്നിലായാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ്ങ് അവസാനിപ്പിച്ചത്. 83 ന് ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇന്ത്യ 243 റണ്ണിന്റെ ഉജ്വല വിജയം നേടി.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യ – 326
ദക്ഷിണാഫ്രിക്ക – ട
ലോക കപ്പിലെ തകർപ്പൻ പ്രകടനം തുടരുന്ന കോഹ്ലി 49 അം സെഞ്ച്വറി നേടി സച്ചിനൊപ്പം എത്തിയ മത്സരത്തിൽ ജഡേജ അഞ്ച് വിക്കറ്റുമായി തകർപ്പൻ പ്രകടനം നടത്തി.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞെടുക്കുകയായിരുന്നു. രോഹിതും (40), ഗില്ലും (23), ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 62 ൽ ശർമ്മയും , 93 ൽ ഗില്ലും വീണപ്പോൾ പത്ത് ഓവർ മാത്രമാണ് ആയത്. പിന്നാലെ കോഹ്ലിയും (100) , അയ്യരും (77) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. 227 ൽ അയ്യർ പുറത്തായ ശേഷം എത്തിയ രാഹുൽ (8) നിരാശപ്പെടുത്തി. 14 പന്തിൽ 22 റൺ അടിച്ച സൂര്യ ആക്രമിച്ച് കളിച്ചതാണ് സ്കോർ ഉയർത്തിയത്. പിന്നാലെ എത്തിയ ജഡേജ 14 പന്തിൽ 28 റണ്ണടിച്ച് ടീമിനെ 300 കടത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻഡിനി , ജാനിസൺ , റബാൻഡ , മഹാരാജ് , ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 326 റണ്ണാണ് നേടിയത്.
ലോകകപ്പിൽ മികച്ച ഫോം തുടരുന്ന ഡിക്കോക്കിനെ സിറാജ് ബൗൾഡ് ചെയ്തതോടെ ആഫ്രിക്കയുടെ പതനം തുടങ്ങി. അഞ്ച് റൺ മാത്രമാണ് ഡിക്കോക്ക് സ്കോർ ചെയ്തത്. 22 ൽ 11 റണ്ണെടുത്ത ബാവുമ ജഡേജയ്ക്ക് മുന്നിൽ വീണു. പിന്നാലെ ഷമി (13) വാൻസാറിനെയും മാക്രമിനെയും (9) വീഴ്ത്തി. പിന്നാലെ ക്ലാസൻ (1) , മില്ലർ (11), മഹാരാജ് (7) , റബാൻഡ (6) എന്നിവരെ ജഡേജ കറക്കി വീഴ്ത്തി. എൻഡിനിയെയും (0) , ജാനിസ നെയും വീഴ്ത്തി (14) കുൽദീപ് ദക്ഷിണാഫ്രിക്കയ്ക്ക് ഷട്ടറിട്ടു. ഷമിയും കുൽദീപും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ , ജഡേജ അഞ്ചും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.