ഇന്ത്യയ്ക്ക് എതിരെ വിജയിച്ചിട്ടും ഇംഗ്ലണ്ടിന് തിരിച്ചടി : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പിനാക്കം പോയി

ലോഡ്സ് : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ആവേശകരമായ മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. ലോർഡ്സില്‍ നടന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്സിലെ തകർപ്പൻ ബൗളിംഗ് പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മത്സരത്തില്‍ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിന് ഒരു തിരിച്ചടി നേരിട്ടു. മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപ് ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്. ലോർഡ്സിലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Advertisements

ലോർഡ്സ് ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കാണ് ഇംഗ്ലണ്ടിന് തിരിച്ചടി ആയത്. ഇന്ത്യക്കെതിരെ ഓവർ നിരക്ക് കുറഞ്ഞതിന് ഇംഗ്ലണ്ടിന് 10 ശതമാനം മാച്ച്‌ ഫീ പിഴ ചുമത്തിയ ഐസിസി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് പോയിൻ്റുകളില്‍ നിന്ന് രണ്ട് പോയിൻ്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഇതോടെ ആകെ 36 പോയിൻ്റുകളില്‍ ഇംഗ്ലണ്ടിന് 24 പോയിൻ്റായി. പോയിൻ്റ് ശതമാനം 66.67 ശതമാനത്തില്‍ നിന്ന് 61.11 ശതമാനമായും കുറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ടികയില്‍ 100 ശതമാനം പോയിൻ്റുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 66.67 ശതമാനവുമായി ശ്രീലങ്ക രണ്ടാമതും 33.33 ശതമാനവുമായി ഇന്ത്യ നാലാമതുമാണ്. ലോർഡ്സ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 387 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയും ഇതേ സ്കോറിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 192 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യക്ക് പക്ഷേ, 170 റണ്‍സേ നേടാനായുള്ളൂ. പരാജയം 22 റണ്‍സിന്.

Hot Topics

Related Articles