ഹിന്ദിയിൽ പരിഹാസം ചൊരിഞ് സർഫാസ് : എനിക്കും ഹിന്ദി അറിയാമെന്ന് ഇംഗ്ലീഷ് താരത്തിൻ്റെ മറുപടി : റാഞ്ചി ടെസ്റ്റിലെ കമന്റും മറുപടിയും വൈറൽ

റാഞ്ചി : ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍, ഒല്ലി റോബിന്‍സണ്‍ പുറത്തായതിനെ പിന്നാലെ ഷൊയ്ബ് ബഷീര്‍ ബാറ്റ് ചെയ്യാനെത്തിയിരുന്നു.പുതിയ താരങ്ങള്‍ ക്രീസിലെത്തുമ്ബോള്‍ സ്ലെഡ്ജ് ചെയ്യുന്നത് ക്രിക്കറ്റില്‍ പതിവാണ്. അത്തരത്തില്‍ സ്ലെഡ്ജിംഗ് ബഷീറിനും നേരിടേണ്ടിവന്നു. സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് അഹമ്മദാണ് ബഷീറിനെ സ്ലെഡ്ജ് ചെയ്തത്. എന്നാല്‍ ഏറെ രസകരമായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം.

Advertisements

സര്‍ഫറാസ്, ബഷീറുമായി ഹിന്ദിയില്‍ പരിഹസിക്കുകയായിരുന്നു. ഇംഗ്ലണ്ട്  താരത്തിന് ഹിന്ദി അറിയില്ലെന്ന മട്ടിലായിരുന്നു സര്‍ഫറാസിന്റെ പരിഹാസം. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. സര്‍ഫറാസ് ഹിന്ദിയില്‍ ഒരു കമന്റ് പാസ്സാക്കിയപ്പോള്‍ ബഷീര്‍ രസകരമായി മറുപടി നല്‍കുകയും ചെയ്തു. ബാറ്റിംഗിനിറങ്ങിയ ബഷീര്‍ മറുപടി പറയുമെന്ന് സര്‍ഫറാസ് പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും, ഇംഗ്ലണ്ടില്‍ നിന്നുള്ള 20 കാരനായ ഓഫ് സ്പിന്നര്‍ ഹിന്ദിയില്‍ പ്രതികരിച്ച്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ഫറാസ് ഇങ്ങനെയാണ് പറഞ്ഞത്. ”അവന് കളിക്കാന്‍ അറിയാം, പക്ഷേ ഹിന്ദി മനസ്സിലാകുന്നില്ല”. എന്നാല്‍ പാകിസ്ഥാന്‍ വംശജനായതിനാല്‍ ഹിന്ദിയില്‍ പരിചിതനായ ബഷീര്‍ മറുപടി പറഞ്ഞു, ”എനിക്ക് ഹിന്ദി കുറച്ച്‌ മനസ്സിലാകും.” എന്നായിരുന്നു ബഷീറിന്റെ മറുപടി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.