ഗയാന : ഇന്ത്യയെ കുരുക്കാനിറക്കിയ സ്പിന്നിന് ഇന്ത്യ അതേ നാണയത്തിൽ മറുപടി നൽകിയതോടെ ഇംഗ്ലണ്ട് തവിട് പൊടി. വമ്പൻ വിജയവുമായി ഇന്ത്യ ട്വൻ്റി ട്വൻ്റി ലോകകപ്പിൻ്റെ ഫൈനലിലേയ്ക്ക് മുന്നേറി. 20 ഓവറിൽ എഴ് വിക്കറ്റ് നഷ്ടമാക്കി ഇന്ത്യ 171 റണ്ണാണ് നേടിയത്. എന്നാൽ , മറുപടി ബാറ്റിംഗിൽ എല്ലാവരും പുറത്തായ ഇംഗ്ലണ്ടിന് 103 റൺ മാത്രമാണ് നേടാനായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി 59(37) യുടെ മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി.ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ ഫിഫ്റ്റി നേടിയുള്ള നായകന്റെ ഇന്നിംഗ്‌സ്. മഴ കാരണം വൈകി ആരംഭിച്ച മത്സരത്തില്‍ മൂന്നാം ഓവറില്‍ തന്നെ വിരാട് കൊഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 9പന്തില്‍ 9 റണ്‍സ് മാത്രം നേടിയ കൊഹ്ലിക്ക് ഇത്തവണയും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. പവര്‍പ്ലേയിലെ അവസാന ഓവറില്‍ റിഷഭ് പന്ത് 4(6) മടങ്ങിയതോടെ ഇന്ത്യ 40ന് രണ്ട് എന്ന നിലയില്‍ പരുങ്ങി. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് നായകന് നല്ല പിന്തുണ നല്‍കി. എട്ട് ഓവര്‍ പിന്നിട്ടപ്പോള്‍ വീണ്ടും മഴയെത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടവേളക്ക് ശേഷം കളി ആരംഭിച്ചപ്പോള്‍ രോഹിത് ശര്‍മ്മയും സ്‌കൈയും ഗിയര്‍ മാറ്റി. രോഹിത് ശര്‍മ്മ 59(37), സൂര്യകുമാര്‍ യാദവ് 47(36) എന്നിവര്‍ മടങ്ങിയപ്പോള്‍ ഇന്ത്യ പതറി. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ തുടരെ രണ്ട് സിക്‌സറുകള്‍ ഉള്‍പ്പെടെ 13 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. തിളങ്ങാന്‍ കഴിയാതെ പതറുന്ന ദൂബെ വന്നത് പോലെ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 17.5 ഓവറില്‍ 146ന് ആറ്. പിന്നീട് രവീന്ദ്ര ജഡേജ 17*(9) അക്‌സര്‍ പട്ടേല്‍ 10(6) എന്നിവര്‍ ചേര്‍ന്നാണ് ടീം സ്‌കോര്‍ 170ല്‍ എത്തിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു രണ്ട് ഓപ്പണർമാരും. മൂന്നാം ഓവറിൽ അക്സർ എത്തിയതോടെ കളി മാറി. ആദ്യ പന്തിൽ തന്നെ ബട്ലർ (23) പുറത്ത്. നാലാം ഓവറിന്റെ നാലാം പന്തിൽ സാൾട്ടിനെ (5) വീഴ്ത്തി ബുംറയും ആഞ്ഞടിച്ചു. ബ്രയ സ്റ്റോയെയും (0) മോയിൻ അലിയെയും (8) വീഴ്ത്തിയ അക്സർ പട്ടേൽ ഇംഗ്ലണ്ടിനെ 46 ന് 4 എന്ന നിലയിലേക്ക് തള്ളിയിട്ടു. സാം കരനെ (2) കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ സ്കോർബോർഡിൽ 3 റൺ കൂടി മാത്രമാണ് കൂട്ടിച്ചേർക്കാൻ ഇംഗ്ലണ്ടിന് ആയത്. 68 ൽ ഹാരി ബ്രൂക്കിനെ (25) കുൽദീപ് ക്ലീൻ ബൗൾ ചെയ്തു. ക്രിസ് ജോർദാൻ (1) കുൽദീപിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയും , ലിയാം ലിവിങ്സ്റ്റൺ (11) , ആർച്ചറുമായി ഉണ്ടായ ആശയക്കുഴപ്പത്തിൽ റണ്ണൗട്ട് ആവുകയും , ആദിൽ റഷീദിനെ (2) സൂര്യ റണ്ണൗട്ട് ആക്കുകയും ചെയ്തതോടെ ഇംഗ്ലണ്ട് 88 ന് 9 എന്ന നിലയിൽ തകർന്നു. 15 പന്തിൽ 21 റണ്ണടി ആച്ചറാണ് ഇംഗ്ലണ്ടിനെ നൂറുകടത്തിയത്. എന്നാൽ അർച്ചറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ബുംറ ഇന്ത്യക്ക് ഫൈനലിലേക്ക് വഴി തുറന്നു. ഇന്ത്യയ്ക്കുവേണ്ടി അക്സറും കുൽദീപും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റ് ബുംറയ്ക്കാണ്. ഇതോടെ ലോകകപ്പ് ഫൈനലിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും.