മധുരയില്‍ മകളുടെ ഓര്‍മ്മയ്ക്കായി ഒരമ്മ സര്‍ക്കാരിന് നല്‍കിയത് ഏഴുകോടിയോളം വിലമതിക്കുന്ന ഭൂമി. ഒരേക്കര്‍ 52 സെന്റ് സ്ഥലമാണ് 52 -കാരിയായ പൂരണം എന്ന് വിളിക്കുന്ന ആയി അമ്മാള്‍ സൗജന്യമായി നല്‍കിയത്. സ്കൂള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഭൂമി നല്‍കിയിരിക്കുന്നത്. പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ചിരുന്ന മകള്‍ക്കുള്ള ആദരവായിക്കൂടിയാണ് സ്ഥലം വിട്ടുനല്‍കിയിരിക്കുന്നത്.
കാനറ ബാങ്കിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് ഇവര്‍. ഏഴ് കോടിയോളം രൂപ വിലമതിക്കുന്ന സ്ഥലം അവര്‍ തന്റെ സ്കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയൻ മിഡില്‍ സ്‌കൂളിന് നല്‍കുകയായിരുന്നു.
സ്കൂള്‍ ഹൈസ്കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയിരിക്കുന്നത്. ഒരേയൊരു അപേക്ഷ മാത്രമാണ് ഭൂമി വിട്ടുനല്‍കുമ്പോള്‍ ഉണ്ടായിരുന്നത്. അതിന് അവരുടെ മകളുടെ പേര് നല്‍കണം. രണ്ട് വര്‍ഷം മുമ്പാണ് പൂരണത്തിന്റെ മകള്‍ യു ജനനി മരിച്ചത്. ഭൂമി സ്കൂളിനായി എഴുതി നല്‍കിയ വിവരം പൂരണം ആരോടും പറഞ്ഞിരുന്നില്ല. ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ കെ കാര്‍ത്തിഗയ്ക്ക് രേഖകള്‍ കൈമാറിയ ശേഷം മധുര എംപി എസ് വെങ്കിടേശൻ, വിദ്യാഭ്യാസ മന്ത്രി അൻബില്‍ മഹേഷ് പൊയ്യാമൊഴി എന്നിവരുള്‍പ്പെടെ അനവധിപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതോടെയാണ് ഇക്കാര്യം ജനങ്ങള്‍ അറിഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരുപാട് സഹനങ്ങളിലൂടെയാണ് പൂരണത്തിന്റെ ജീവിതം കടന്നു പോയത്. ജനനി ഒരു കുഞ്ഞായിരിക്കുമ്ബോള്‍ തന്നെ പൂരണത്തിന്റെ ഭര്‍ത്താവ് മരിച്ചിരുന്നു. ഭര്‍ത്താവിന്റെ ജോലി ലഭിച്ചെങ്കിലും മകളെ വളര്‍ത്തുന്നതിനായി ഒരുപാട് ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ബികോമിന് പഠിക്കുകയായിരുന്നു ജനനി. സാമ്ബത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കണം എന്ന് എക്കാലവും ജനനി ആഗ്രഹിച്ചിരുന്നു. തന്നെക്കൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തിരുന്നു. തന്റെ അച്ഛനില്‍ നിന്നും പാരമ്ബര്യമായി കിട്ടിയ ഭൂമിയാണ് ഇപ്പോള്‍ പൂരണം സ്കൂളിന്റെ വികസനത്തിനായി വിട്ടുനല്‍കിയിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പൂരണത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ട് വന്നിരുന്നു. റിപ്പബ്ലിക് ഡേയില്‍ പ്രത്യേകം പാരിതോഷികം നല്‍കി അവരെ അഭിനന്ദിക്കും എന്നാണ് സ്റ്റാലിൻ പറഞ്ഞിരിക്കുന്നത്.