ദില്ലി: ദില്ലിയില്‍ രാം ലീല പരിപാടിക്കിടെ കുംഭകർണനായി വേഷമിട്ടയാള്‍ നെഞ്ച് വേദനയെത്തുടർന്ന് മരിച്ചു. തെക്കൻ ദില്ലിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം. രാവണന്‍റെ സഹോദരനായ കുംഭകർണ്ണന്‍റെ വേഷം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടർന്ന് 60കാരൻ മരിച്ചത്. പശ്ചിം വിഹാർ നിവാസിയായ വിക്രം തനേജയാണ് പരിപാടിക്കിടെ നെഞ്ച് വേധന വന്ന് ബോധരഹതിനായത്.
മാളവ്യ നഗറിലെ സാവിത്രി നഗറില്‍ നടന്ന രാംലീല പരിപാടിക്കിടെയാണ് വിക്രം തനേജക്ക് നെഞ്ച് വേദന വന്നത്. കുംഭകർണ വേഷത്തിലായിരുന്നതിനാല്‍ ആദ്യം ആരും ശ്രദ്ധിച്ചില്ല. പിന്നീട് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ബോധരഹിതനാണെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ വിക്രമിനെ പ്രദേശത്തെ ആകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് പിഎസ്‌ആർഐ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാല്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൃദയാഘാതം മൂലമാണ് തനേജ മരിച്ചതെന്നാണ് സംശയം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇക്കാര്യത്തില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു. വിക്രം തനേജയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും, മരണത്തില്‍ സംശയക്കാൻ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലും പൊലീസ് അറിയിച്ചു.