പ്രമുഖ നടന്‍ പൃഥ്വിരാജിന്റേതടക്കം വീടുകളില്‍ മണികൂറുകളായുള്ള ഇന്‍കം ടാക്‌സ് റെയ്ഡാണ് ഇന്ന് നടന്നത്. പൃഥ്വിരാജിനെക്കൂടാതെ നിര്‍മാതാക്കളായ ആന്റിണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. ഇവരെല്ലാം തന്നെ വളരെ അടുത്ത സുഹൃത്തുക്കളാണ്.
അടുത്തിടെ പുറത്തിറങ്ങിയ ഗോള്‍ഡ്, ജനഗണമന തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു. പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് നിര്‍മിച്ചത് ആന്റോ ജോസഫ് ആണ്. പൃഥ്വിരാജും മോഹന്‍ലാലും ചേര്‍ന്ന് അഭിനയിച്ച ബ്രോ ഡാഡി നിര്‍മിച്ചത് ആന്റണി പെരുമ്പാവൂരാണ്. കൂടാതെ മോഹന്‍ാലിന്റെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുകാരനുമായ ആന്‍ണി പെരുമ്പാവൂരുമായി പൃഥ്വിരാജിന്റെ കുടുംബത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് ലിസ്റ്റിന്‍ രണ്ടു കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവര്‍ വാങ്ങിയത് ഇവരുടെയെല്ലാം കൊച്ചിയിലെ വമ്പന്‍ വീടുകളിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. ആന്റണി പെരുമ്പവൂരിന്റെ ഉടമസ്ഥതയിലൂള്ള ആശീര്‍വാദ് ഫിലിംസിന്റെ ഓഫീസ്, ലിസ്റ്റിന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
വീട്ടുകാരെയല്ലൊം പുറത്തിറക്കി ആരെയും അകത്തേക്ക് കടത്തിവിടാതെ വീടുകളും ഓഫീസുകളും അടച്ചുപൂട്ടിയാണ് റെയ്ഡ് നടത്തിയത്. നികുതി വകുപ്പിന്റെ കേരള തമിഴ്‌നാട് ടീമുകളാണ് പരിശോധന നടത്തിയതെന്നാണ് വിവരം. ആറ് ടാക്‌സി കാറുകളിലെത്തിയ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് റെയ്ഡിനെത്തിയത്. മാധ്യമപ്രവര്‍ത്തകരോടു പരിശോധനയെക്കുറിച്ച് വിശദീകരിക്കുവാന്‍ സംഘം തയ്യാറായില്ല. ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.
ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. വിവധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലും ഓഫീസുകളിലുമായിരുന്നു പരിശോധന. വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.