ഹൈദരാബാദ്: അല്ലു അർജുൻ നായകനായ ചിത്രം പുഷ്പയുടെ സംവിധായകൻ സുകുമാറിന്റെ വീടുകളിലും ഓഫീസിലും ഇൻകം ടാക്സ് റെയ്ഡ്. രാവിലെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. പുഷ്പ 2-വിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് സുകുമാർ. വിമാനത്താവളത്തിലായിരുന്ന സുകുമാർ ഐടി ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം വീട്ടിലേക്ക് തിരികെയെത്തി. ഹൈദരാബാദില്‍ വൻകിട നിർമാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും രണ്ടാം ദിവസമാണ് റെയ്ഡുകള്‍ നടക്കുന്നത്.
എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്ന കാര്യം പുറത്ത് വന്നിട്ടില്ല. ഇന്നലെ ഹൈദരാബാദില്‍ പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്‍റെ ഉടമ നവീൻ യർനേനി, ഗെയിം ചേഞ്ചർ സിനിമയുടെ നിർമാതാവും തെലങ്കാന ഫിലിം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാനുമായ ദില്‍ രാജു എന്നിവരുടെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് റെയ്ഡ് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവീന്‍റെയും ദില്‍ രാജുവിന്‍റെയും ബഞ്ജാര ഹില്‍സിലെയും ജൂബിലി ഹില്‍സിലെയും വീടുകളിലും റെയ്‍ഡ് നടന്നു. പുഷ്പ 2 പാൻ ഇന്ത്യൻ തലത്തിലും അന്താരാഷ്ട്ര മാർക്കറ്റിലും 2000 കോടിയിലധികം റിട്ടേണ്‍ നേടിയിരുന്നു. റാംചരണിന്‍റെ ഗെയിം ചേഞ്ചർ വലിയ ഹിറ്റ് ആയില്ലെങ്കിലും, ദില്‍ രാജുവിന്റെ ഒടുവിലത്തെ റിലീസായ വെങ്കടേഷ് ചിത്രം സംക്രാന്തി വസ്തുന്നം വൻ ഹിറ്റാണ്.