ജോഹന്നാസ്ബർഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിൽ ടോസ് ഇന്ത്യയ്ക്ക്. ടോസ് നേടിയ ക്യാപ്റ്റൻ രാഹുൽ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും ദയനീയ തോൽവി നേരിട്ട ഇന്ത്യയ്ക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ നാലു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മത്സരങ്ങളിൽ പരാജയമായ മധ്യനിരയിലും ബൗളിംങ് നിരയിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂര്യകുമാർ യാദവും, ജയന്ത് യാദവും, പ്രദീഷ് കൃഷ്ണയും, ദീപക് ചഹറും ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. ആർ.അശ്വിനും, താക്കൂറും, വെങ്കിടേഷ് അയ്യറും, ഭുവനേശ്വർകുമാറുമാണ് ടീമിൽ നിന്നും പുറത്തായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർണ്ണായകമായ മത്സരത്തിൽ മാറ്റങ്ങൾ ഏതുവിധത്തിൽ ടീം ഇന്ത്യയെ സ്വാധീനിക്കുമെന്നാണ് കണ്ടറിയേണ്ടത്.