ഒറ്റ വിജയത്തോടെ നാണക്കേട് ഒഴിവാക്കാൻ ടീം ഇന്ത്യ; അവസാന ഏകദിനത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയ്ക്കു മുന്നിൽ വില്ലൻ മധ്യനിരയും ടീമിലെ പടലപ്പിണക്കവും

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് വെല്ലുവിളി, മധ്യനിരയിലെ ഫോമില്ലായ്മയും ടീമിലെ പടലപ്പിണക്കങ്ങളും. ഇതെല്ലാം മറികടന്നു വേണം ടീം ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തിൽ വിജയത്തിലെത്താൻ.

Advertisements

ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് കേപ്ടൗണിലെ ന്യൂലാൻഡ് സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഇന്ത്യയ്ക്ക് നേരത്തേ തന്നെ പരമ്പര നഷ്ടമായിരുന്നു. ഇന്ന് അവസാന മത്സരത്തിലെങ്കിലും ജയം നേടി മുഖം രക്ഷിക്കാനാണ് ടീംഇന്ത്യയുടെ ശ്രമം. ആദ്യ മത്സരത്തിൽ 31 റൺസിനും രണ്ടാമത്തെ മത്സരത്തിൽ 7 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി.

Hot Topics

Related Articles