ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ചു:പാ​ലി​യോ​ട് സ്ഥാ​പി​ച്ച ദേ​ശീ​യ​പ​താ​ക പി​​ഴു​തെ​റി​ഞ്ഞ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റിൽ

വെ​ള്ള​റ​ട: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി പാ​ലി​യോ​ട് കോ​ട്ട​ക്ക​ലി​ല്‍ സ്ഥാ​പി​ച്ച ദേ​ശീ​യ​പ​താ​ക പി​​ഴു​തെ​റി​ഞ്ഞ സി.​പി.​എം പ്ര​വ​ർ​ത്ത​ക​നെ അ​റ​സ്റ്റ് ചെയ്തു . കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​ഐ. അ​ഭി​ലാ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു നാ​ട്ടു​കാ​ര്‍ റോ​ഡ​രി​കി​ലെ പു​റ​മ്പോ​ക്കി​ൽ പതാക സ്ഥാപിച്ചത്.ഇത് പിഴുത്തെറിഞ്ഞതിനെ തുടർന്നാണ് സി. പി. എം പ്രവർത്തകനായ അ​ഗ​സ്റ്റി​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.

Advertisements

ദേ​ശീ​യ​പ​താ​ക​യെ അ​പ​മാ​നി​ച്ചു എന്ന കാരണത്തിലാണ് മാരായമുട്ടം പൊ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. റോ​ഡ​രി​കി​ലെ പു​റ​മ്പോ​ക്ക് കൈ​യേ​റി​യാ​ണ് അ​ഗ​സ്​​റ്റി​ൻ ക​ട സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യുന്നു . ക​ട​ക്ക്​ സ​മീ​പ​ത്തെ ഭൂ​മി​യി​ല്‍ നാ​ട്ടു​കാ​ർ വെ​ള്ളി​യാ​ഴ്ച രാ​ത്രി സ്ഥാ​പി​ച്ച സ്തം​ഭം ഇ​യാ​ൾ പി​ഴു​തു​മാ​റ്റി സ​മീ​പ​ത്തെ വീ​ട്ടി​ലി​ട്ടി​രു​ന്നു. വീ​ട്ടു​കാ​ര്‍ എ​തി​ര്‍ത്ത​പ്പോ​ൾ സ്തം​ഭം സ്ഥ​ല​ത്തെ​ത്തി​ച്ച് മു​ങ്ങി. ഹ​ര്‍ ഘ​ര്‍ തി​രം​ഗ​യു​ടെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ര്‍ പ​താ​ക​യു​യ​ര്‍ത്തി​യ ശേ​ഷ​വും ഇ​യാ​ള്‍ സ്തം​ഭം പി​ഴു​തെ​റി​യു​ക​യാ​യി​രു​ന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചെ​ത്തി ദേ​ശീ​യ​പ​താ​ക പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ള്‍ വീ​ണ്ടും പി​ഴു​തെ​റി​യാ​നു​ള്ള ശ്ര​മമാണ് നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ​ത്. ഇത് സംഘ​ര്‍ഷ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ്​ ചെ​യ്ത​ത്. 

Hot Topics

Related Articles