കോട്ടയം: മഹാത്മാഗാന്ധിയുടെ ഇണ്ടംതുരുത്തി മന സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷം വൈക്കത്തെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെയും യൂണിയന്റെയും ആഭിമുഖ്യത്തിൽ നടത്തുന്നു. മാർച്ച് പത്തിന് രാവിലെ 10 30 ന് ആണ് പരിപാടി നടക്കുക.
Advertisements
യൂണിയൻ പ്രസിഡന്റ് വി ബി ബിനു അധ്യക്ഷനായിരിക്കുന്ന പരിപാടി സിപിഐ സംസ്ഥാന കൗൺസിൽ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, വി എൻ വാസവൻ, ആലങ്കോട് ലീലാകൃഷ്ണൻ, സി കെ ആശ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നതാണ്.