തിരുവനന്തപുരം: അനുവാദം ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുമെന്ന് ഇരുവരും മാധ്യമങ്ങളെ അറയിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയേയും ശിശുക്ഷേമ ജനറല്‍ സെക്രട്ടറി ഷിജുഖാനെയും പുറത്താക്കണമെന്നും ഇവര്‍ രണ്ടുപേരും അധികാര സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണെന്നും അനുപമ ആരോപിക്കുന്നു.
ഇരുവരെയും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജിനെ നേരിട്ട് കണ്ട് അനുപമ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും എടുക്കാത്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിയ്ക്ക് മുന്നിലെ സമരം.കുഞ്ഞിനെ ആന്ധ്ര ദമ്പതികളില്‍ നിന്ന് ഏറ്റെടുത്ത് കേരള സര്‍ക്കാര്‍ സംരക്ഷണയിലാക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു. ഇന്നലെ അനുപമ ഡി.ജി.പിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു.