സ്വാതന്ത്ര്യദിനത്തില്‍ വൈക്കം വലിയകവലയില്‍ മതേതര സംഗമം സംഘടിപ്പിക്കാനൊരുങ്ങി എഐവൈഎഫ്

വൈക്കം: സ്വാതന്ത്ര്യദിനത്തില്‍ എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്‍ഡ്യക്കായ് ഒരുമിക്കാം, തൊഴിലിനുവേണ്ടി പോരാടാം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വൈക്കത്ത് മതേതര സംഗമം സംഘടിപ്പിക്കും. വൈകിട്ട് നാലിന് വൈക്കം വലിയകവലയില്‍ നിന്നാരംഭിക്കുന്ന റാലി ബോട്ട്‌ജെട്ടി മൈതാനിയില്‍ എത്തിച്ചേരുമ്പോള്‍ നടക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി.കെ ആശ എംഎല്‍എ അധ്യക്ഷത വഹിക്കും. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റനീഷ് കാരിമറ്റം, സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, നേതാക്കളായ സി.കെ ശശിധരന്‍, ആര്‍ സുശീലന്‍, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, സാബു പി മണലൊടി, എഐവൈഎഫ് ഭാരവാഹികളായ സജീവ് ബി ഹരന്‍, പി.ആര്‍ ശരത് കുമാര്‍, സ്‌നേഹലക്ഷ്മി എന്നിവര്‍ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.