അമൃത് മഹോത്സവ്: രാജ്യത്തിന്റെ ആഘോഷങ്ങളിൽ പങ്ക് ചേർന്ന് സ്വാതന്ത്ര്യ ദിന സന്ദേശ റാലിയും സമ്മേളനവും നടത്തി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത്

പനച്ചിക്കാട് : 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെയും കുടുംബശ്രീ സി ഡി എസ് ന്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സന്ദേശ റാലിയും സമ്മേളനവും നടത്തി. പരുത്തുംപാറക്ക വലയിൽ നിന്നും ആരംഭിച്ച് പാണ്ഡവർകുളം , കണ്ണംകുളം , സായിപ്പു കവല , സദനംകവല വഴി പഞ്ചായത്ത് ഓഫീസ് അങ്കണത്തിലാണ് റാലി സമാപിച്ചത്. പഞ്ചായത്തിന്റെ 23 വാർഡുകളിലേയും കുടുംബശ്രീ പ്രവർത്തകർ , ഹരിതകർമ്മ സേനാംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരി വ്യവസായി ഏകോപന സമിതിയംഗങ്ങൾ തുടങ്ങി രണ്ടായിരത്തി അഞ്ഞൂറോളം പേർ ദേശീയ പതാക കൈകളിലേന്തി അണിനിരന്ന റാലി ജില്ലയിൽ തന്നെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മന്റെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജിജിയുടെ നേതൃത്വത്തിൽ സി ഡി എസ് അംഗങ്ങളും റാലിക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles