അഹമ്മദാബാദ് : സ്പിന്നർമാർ ഒരിക്കല്‍കൂടി അരങ്ങുവാണ ദിനത്തില്‍ ഇംഗ്ലീഷ് ചെറുത്തുനില്പ് നേരത്തേ അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ പരമ്പര 2-0ന് തൂത്തുവാരി ഇന്ത്യ എ.നിർണായകമായ മൂന്നാം മത്സരത്തിന്റെ നാലാം ദിനത്തില്‍ 403 റണ്‍സ് എന്ന വൻലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലീഷ് സംഘത്തിന്റെ യാത്ര 268ല്‍ അവസാനിക്കുകയായിരുന്നു.
മുംബൈ സ്പിന്നർ ഷംസ് മുലാനിയുടെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇംഗ്ലീഷുകാരുടെ കഥ കഴിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മധ്യപ്രദേശ് ഓഫ് സ്പിന്നർ സാനാൻഷ് ജെയ്ൻ മൂന്നു വിക്കറ്റും നേടി. 83 റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയില്‍ കളി തുടങ്ങിയ ഇംഗ്ലീഷുകാർക്കായി അലക്സ് ലീസ് അർധ സെഞ്ച്വറിയുമായി പ്രതീക്ഷ നല്‍കിയെങ്കിലും 55ല്‍ നില്‍ക്കെ മുലാനി മടക്കിയതോടെ കളി ഇന്ത്യ കാത്തിരുന്ന വഴിയെ എത്തി. വൈകാതെ ഒരു വിക്കറ്റ് കൂടി വീണ് 120ന് നാലിലെത്തിയ ടീം അടുത്ത 20 റണ്‍സ് ചേർക്കുമ്പോഴേക്ക് മൂന്നുപേർകൂടി കൂടാരം കയറി. സ്കോർ ഇന്ത്യ എ: 192, 409. ഇംഗ്ലണ്ട്: 199, 268