ബംഗളൂരു : ആവേശം അവസാന പന്തു വരെ നീണ്ട രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട ആദ്യ ടി ട്വന്റി അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്ക് ആവേശ വിജയം. ക്രിക്കറ്റ് ലോകത്തെ കരുത്തരായ ഇന്ത്യയെ അട്ടിമറി പോരാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച അഫ്ഗാനിസ്ഥാനെതിരെ സമ്പൂർണ്ണ വിജയവുമായി ഇന്ത്യ വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ രണ്ടാമത്തെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം നേടിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് മാത്രമാണ് നേടിയത്. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.
നിശ്ചിത 20 ഓവറില്‍ ഇരുടീമുകളുടെയും സ്‌കോര്‍ ടൈ ആയതിനെത്തുടര്‍ന്ന് നടന്ന ആദ്യ സൂപ്പര്‍ ഓവറിലും മത്സരം ടൈ ആവുകയായിരുന്നു .ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടി. 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കും സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെയാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും റിങ്കു സിംഗിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവില്‍ ഇന്ത്യ വമ്ബന്‍ സ്‌കോറിലേക്ക് നീങ്ങി. രോഹിത് 121ഉം റിങ്കു 69ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ നിശ്ചിത നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ 22ന് നാല് എന്ന് തകര്‍ന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയതും. ഇരുവരും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. പത്താമത്തെ ഓവറില്‍ ഗുര്‍ബാസ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഗുലാബാദിന്‍ നയിബും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. മൊഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിങ്ങും അഫ്ഗാനെ ഇന്ത്യന്‍ സ്‌കോറിന് ഒപ്പമെത്താന്‍ സഹായിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അവേഷ് ഖാനും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.