ലഡാക്കിൽ രണ്ട് പ്രവിശ്യകൾ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന; അനധികൃത കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് ഇന്ത്യയും

ന്യൂഡൽഹി: അതിർത്തിയിൽ രണ്ട് പ്രവിശ്യകൾ സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന. എന്നാൽ ചൈനയുടെ ഈ അനധികൃത കടന്നുകയറ്റം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യയും രംഗത്ത്. ഈ രണ്ട് പ്രദേശങ്ങളും ഇന്ത്യയിലെ ലഡാക്കിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Advertisements

ഈ മേഖലയിലെ ഇന്ത്യയുടെ കാലങ്ങളായുള്ള പരമാധികാരത്തിന് തടസ്സം എന്ന രീതിയിൽ പ്രവിശ്യകൾ ചൈനയുടെ അനധികൃതവും ശക്തി ഉപയോഗിച്ചുള്ളതുമായ കടന്നുകയറ്റം നിയമപ്രകാരമുള്ളതാകില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യൻ ഭൂമേഖലയിൽ ചൈനയുടെ അനധികൃത കൈയേറ്റത്തെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ല. ടിബറ്റൻ മേഖലയിലെ യാർലുങ്‌ സാങ്‌പോ നദിയിൽ ജലവൈദ്യുതപദ്ധതി ആരംഭിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ വിയോജിപ്പ് ഉന്നയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാലദ്വീപിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു ഭരണകൂടത്തെ അട്ടിമറിക്കാൻ അവിടത്തെ പ്രതിപക്ഷത്തിന് ഇന്ത്യ പണം വാഗ്ദാനം ചെയ്തെന്ന അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ റിപ്പോർട്ടുകൾ എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീൽ ജയ്സ്വാൾ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.