സൂര്യത്തിളക്കത്തിൽ ടീം ഇന്ത്യ; ഹോങ്ങോങ്ങിനെ വീഴ്ത്തിയത് 40 റണ്ണിന്; രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് വിജയത്തുടർച്ച

ദുബായ്: പാക്കിസ്ഥാനെ തകർത്ത ആവേശവുമായി എത്തിയ ടീം ഇന്ത്യയ്ക്കു മുന്നിൽ അധികനേരം പിടച്ചു നിൽക്കാൻ കുഞ്ഞന്മാരായ ഹോങ്കോങിന് സാധിച്ചില്ല. ഇന്ത്യ ഉയർത്തിയ റൺ മലയ്ക്ക് 40 റൺ അകലം ഹോളണ്ട് വീണു. മിന്നലടിയിലൂടെ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ഏറെ ്പ്രതീക്ഷിക്കാനുണ്ടെന്നു തെളിയിച്ച സൂര്യകുമാർ യാദവ് തന്നെയാണ് കളിയിലെ താരം.
സ്‌കോർ
ഇന്ത്യ 192 -2
ഹോങ്കോങ് – 152-5

Advertisements

രോഹുലും, കോഹ്ലിയും ട്വന്റി 20 യിൽ ഏകദിനം കളിച്ചപ്പോഴാണ് അഗ്നിശോഭയോടെ സ്‌കൈ നിറഞ്ഞാടിയത്. ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയതെങ്കിലും അര സെഞ്ച്വറിയോടെ കോഹ്ലി കളം നിറഞ്ഞു കളിച്ചത് ഇന്ത്യൻ ആരാധകർക്ക് അശ്വാസമായി. അവസാന ഓവറിൽ മാത്രം സൂര്യ നേടിയത് 26 റണ്ണാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്ത് ഓവറിൽ 70 മാത്രമുണ്ടായിരുന്ന ഇന്ത്യൻ സ്‌കോറിനെ അതിവേഗം ഗതി നിർണ്ണയിച്ച് അതിവേഗം ബഹുദൂരം എത്തിച്ചതിന്റെ ഉത്തരവാദിത്വം മുഴുവൻ സൂര്യകുമാർ യാദവിന് മാത്രം അവകാശപ്പെട്ടതാണ്. ഓപ്പണറായി ഇറങ്ങിയ കെ.എൽ രാഹുലും, രോഹിത്തും ഇന്ത്യയ്ക്ക് പതിഞ്ഞ തുടക്കമാണ് നൽകിയത്. മെല്ലെയായിരുന്നു ഇന്ത്യയുടെ മുന്നേറ്റനിരയുടെ ബാറ്റിംങ്. 4.5 ഓവറിൽ രോഹിത് പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് ആകെയുണ്ടായിരുന്നത് 38 റൺ മാത്രമായിരുന്നു. പിന്നീട്, രാഹുലിന് കൂട്ടായി കോഹ്ലിയെത്തിയെങ്കകിലും സ്‌കോർ ഇഴഞ്ഞു തന്നെയാണ് നീങ്ങിയത്.

പന്ത്രണ്ടാം ഓവർ പൂർത്തിയാക്കി രാഹുൽ മടങ്ങുമ്പോൾ ഇന്ത്യയ്ക്ക് നൂറു പോലും കടക്കാനായിരുന്നില്ല. പിന്നീടാണ് സൂര്യകുമാർ യാദവ് എത്തുന്നത്. സൂര്യ നേരിട്ട ആദ്യ രണ്ടു പന്തുകളും സൂര്യ ബൗണ്ടറി കടത്തി. പിന്നാലെ, കോഹ്ലിയും പതിയെ താളം കണ്ടെത്തി. അവസാന ഓവറിലേയ്ക്കു കളി കടന്നതോടെ സ്‌കൈ പന്തിനെ ആകാശം മുട്ടിച്ചത്. ഹാരൂൺ അഷറഫിന്റെ 19 ആം ഓവറിൽ 26 റണ്ണാണ് സൂര്യകുമാർ യാദവ് അടിച്ചു കൂട്ടിയത്. ആദ്യ മൂന്നു പന്തുകളും സിക്‌സടിച്ചു കളിച്ച സൂര്യയെ നാലാം പന്തിൽ ബൗൺസറിൽ കുടുക്കി ഹാരൂൺ. എന്നാൽ, തൊട്ടടുത്ത പന്ത് വീണ്ടും സിക്‌സടിച്ച സൂര്യ അവസാന പന്തിൽ ടൈമിംങ് പിഴച്ചെങ്കിലും രണ്ട് ഓടിയെടുത്തു. ഇതോടെ 26 പന്തിൽ ആറു വീതം സിക്‌സും ഫോറും പറത്തിയ സൂര്യ 68 റൺ അടിച്ചെടുത്തു. 44 പന്തിൽ 59 റണ്ണെടുത്ത കോഹ്ലി മൂന്നു സിക്‌സും, ഒരു ഫോറും നേടി. 39 പന്തിൽ രണ്ടു സിക്‌സ് സഹിതം 36 റണ്ണാണ് രാഹുൽ നേടിയത്. 13 പന്തിൽ ഒരു സിക്‌സും രണ്ടു ഫോറും സഹിതം രോഹിത് 21 റണ്ണെടുത്തു.

മറുപടി ബാറ്റിംങിന് ഇറങ്ങിയ ഹോങ്കോങ് ഒരു ഘട്ടത്തിൽ പോലും വിജയ പ്രതീക്ഷ നൽകിയില്ല. നിർണ്ണായകമായ ഇടവേളകളിൽ കൃത്യമായ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബൗളർമാർ പ്രതീക്ഷ കാത്തു. 12 റണ്ണിന് ആദ്യ വിക്കറ്റ് വീണപ്പോൾ തന്നെ ഇന്ത്യൻ ബൗളർമാർ കരുത്ത് കാട്ടി. ഇടയ്ക്കു പിടിച്ചു നിന്നു ബാറ്റ് ചെയ്യാൻ കരുത്ത് കാട്ടിയ ഹയാത്തിനെ ജഡേജ തന്നെ വീഴ്ത്തി. പ്രതിരോധിച്ച് കളിച്ച് ഹയാത്തിന് പിൻതുണ നൽകിയ നിസാഖത്ത് ഖാനേ ആദ്യം തന്നെ നേരിട്ടുള്ള ഏറിൽ ജഡേജ പുറത്താക്കിയിരുന്നു. അവസാനം വരെ പൊരുതി നോക്കിയെങ്കിലും കഷ്ടിച്ച് 150 കടക്കാൻ മാത്രമാണ് ഹോങ്കോങ്ങിന് സാധിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അവേശ്ഖാനും, ജഡേജയും, ഭുവനേശ്വറും അർഷദ്വീപും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഇന്ത്യയ്ക്ക് വേണ്ടി ഒരു ഓവർ എറിഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.