ബാങ്കോക്ക് : ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി.100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും രണ്ടാം ദിനത്തില്‍ സുവര്‍ണ നേട്ടത്തോടെ ഇന്ത്യയുടെ അഭിമാനമായി.
16.92 മീറ്റര്‍ താണ്ടിയാണ് അബ്ദുല്ല സ്വര്‍ണം സ്വന്തമാക്കിയത്. 13.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിയുടെ സ്വര്‍ണ നേട്ടം. 1500 മീറ്ററില്‍ മൂന്ന് മിനിറ്റ് 41.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അജയ് സുവര്‍ണ താരമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം ദിനമായ ഇന്ന് രണ്ട് സ്വര്‍ണത്തിനു പുറമെ ഒരു വെങ്കലവും ഇന്ത്യ നേടി. വനിതകളുടെ 400 മീറ്ററില്‍ 53.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഐശ്വര്യ മിശ്രയാണ് ഇന്ത്യക്ക് നേട്ടം സമ്മാനിച്ചത്.നേരത്തെ വെങ്കല മെഡലോടെയാണ് ഇന്ത്യ ചാമ്ബ്യന്‍ഷിപ്പില്‍ കുതിപ്പു തുടങ്ങിയത്. പുരുഷന്‍മാരുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ അഭിഷേക് പാലാണ് വെങ്കലം നേടിയത്. 29 മിനുറ്റും 33.26 സെക്കന്‍ഡുമെടുത്താണ് താരം 10000 മീറ്റര്‍ ഫിനിഷ് ചെയ്തത്.