കൊളംബോ: ലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യൻചാമ്പ്യൻമാർ. ലങ്ക ഉയർത്തിയ 50 റൺ എന്ന വിജയലക്ഷ്യം ഇന്ത്യ അഞ്ചാം ഓവറിൽ മറികടന്നു. 17 പന്തിൽ 22 റണ്ണുമായി ഇഷാൻ കിഷനും 19 പന്തിൽ 27 റണ്ണുമായി ശുഭ്മാൻ ഗില്ലും ഇന്ത്യൻ വിജയത്തിന് മിഴിവേകി. ഇതോടെ ഏഷ്യാക്കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് പത്തു വിക്കറ്റ് വിജയം. ഇന്ത്യയ്ക്കെതിരായ ഏറ്റവും കുറഞ്ഞ സ്കോറും, ശ്രീലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്കോറിലാണ് ലങ്ക പുറത്തായത്. 50 റണ്ണിന് ലങ്കയുടെ എല്ലാ ബാറ്റർമാരും പുറത്തായി. ആറു വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. പാണ്ഡ്യ മൂന്നും, ബുംറ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. ഏഷ്യക്കപ്പിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് സിറാജ് നടത്തിയത്. ലങ്കൻ ബാറ്റർമാരിൽ 17 റണ്ണെടുത്ത കുശാൽ മെൻഡിസും, 13 റണ്ണെടുത്ത ധനുഷാ ഹേമന്ദയും മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ചു പേരാണ് ലങ്കൻ നിരയിൽ റണ്ണെടു്ക്കും മുൻപ് പുറത്തായത്.
ടോസ് നേടിയ ലങ്ക ഫൈനലിൽ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു റൺ എത്തിയപ്പോൾ റണ്ണില്ലാത്ത കുശാൽ പെരേര വീണു. ബുംറയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എട്ടിൽ നിസങ്കയെ (2) സിറാജ് വീഴ്ത്തി. ഇതേ സ്കോറിൽ തന്നെ സമരവിക്രമയെയും(0), അസലങ്കയെയും(0) തൊട്ടടുത്ത പന്തുകളിൽ സിറാജ് പുറത്താക്കി. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് സിറാജിന് ഹാട്രിക് നഷ്ടമായത്. ഇതേ ഓവറിന്റെ അവസാന പന്തിൽ ധനഞ്ജയ ഡിസിൽവ (4)യും സിറാജിനു മുന്നിൽ വീണു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശനങ്കയെ(0) അഞ്ചാം ഓവറിന്റെ നാലാം പന്തിൽ സ്കോർ 12 ൽ നിൽക്കെയാണ് സിറാജ് പുറത്താക്കിയത്. ഒരു ഘട്ടത്തിൽ 12 ന് ആറ് എന്ന നിലയിൽ ലങ്ക് തകർന്നടിഞ്ഞിരുന്നു. എന്നാൽ, കുശാൽ മെൻഡിസും ധുനിത വെല്ലാഗെല്ലയും (8) ചേർന്ന് നടത്തിയ കൂട്ടുകെട്ടാണ് സ്കോർ 30 കടത്തിയത്. 33 ൽ കുശാൽ മെൻഡിസ് വീണതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. കുശാൽ മെൻഡിസിനെ ക്ലീൻ ബൗൾ ചെയ്ത് സിറാജ് തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ലങ്കയുടെ വാലറ്റത്തിലെ വെല്ലാഗ്ലെ (8), പ്രമോദ് മധുഷനാ (1), പതിരണ (0) എന്നിവരെ പുറത്താക്കിയ പാണ്ഡ്യയും സിറാജിന് മികച്ച പിൻതുണ നൽകി.