ഇന്ത്യ തല വച്ചു കൊടുത്തു…! സെഞ്ച്വറിയുമായി ഹെഡ് നയിച്ചു; പിടിച്ചു നിന്നടിച്ച് സ്മിത്ത്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ദിനം ഓസീസ് ശക്തമായ നിലയിൽ

ഓവൽ: ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ആദ്യ ദിനം ഇന്ത്യയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടിയ ബൗളിംങ് തിരഞ്ഞെടുത്ത ടീം ഇന്ത്യയ്ക്ക് മൂന്നാം ഓവറിന്റെ നാലാം പന്തിൽ ലഭിച്ച ആനുകൂല്യം പിന്നീട് കളിയിൽ ഒരു ഘട്ടത്തിലും നിലനിർത്താനായില്ല. സെഞ്ച്വറി നേടിയ ആക്രമണം തുടരുന്ന ഹെഡും, സെഞ്ച്വറിയിലേയ്ക്കുള്ള യാത്ര തുടരുന്ന സ്മിത്തും ചേർന്നാണ് ഓസീസിനെ മുന്നോട്ടു നയിക്കുന്നത്.

Advertisements

ഓവലിൽ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇന്ത്യൻ പ്രതീക്ഷകൾ കാത്ത് മൂന്നാം ഓവറിന്റെ നാലാം പന്തിൽ ഓസീസ് ഓപ്പണർ ഉസ്മാൻ ഖവാജയെ (0) മുഹമ്മദ് സിറാജ് മടക്കി. എന്നാൽ, വാർണറും , ലബുഷൈനും ചേർന്ന് ടീമിനെ വളരെ മനോഹരമായി മുന്നോട്ടു കൊണ്ടു പോയി. ഒടുവിൽ വാർണറെ മടക്കി (43) താക്കൂർ ഇന്ത്യയ്ക്ക് നിർണ്ണായകമായ വിക്കറ്റ് നൽകി. അഞ്ച് റൺ കൂടി ടീം സ്‌കോറിൽ ചേർന്നപ്പോഴേയ്ക്കും ലബുഷൈനേയും (26) വീഴ്ത്തിയ ഷമി ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷകൾ വർദ്ധിപ്പിച്ചു. ലബുഷൈനെ ക്ലീൻ ബൗൾഡാക്കിയാണ് ഷമി ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഇതിന് ശേഷം ഒത്തു ചേർന്ന സ്മിത്തും, ട്രാവിസ് ഹെഡും ചില്ലറയല്ല ഇന്ത്യയ്ക്ക് നാശമുണ്ടാക്കിയത്. പതിയെ കളിച്ച സ്മിത്ത് നിലയുറപ്പിച്ചപ്പോൾ, ആക്രമിച്ചു കയറി ഇന്ത്യൻ ബൗളിംങിനെ പിച്ചിച്ചീന്തുകയാണ് ഹെഡ് ചെയതത്. കളി അവസാനിപ്പിക്കുമ്പോൾ 227 പന്തിൽ 95 റണ്ണെടുത്ത സ്മിത്ത് 14 ഫോറുകളാണ് അടിച്ചത്. ഹെഡാകട്ടെ, 156 പന്തിൽ നിന്നാണ് 146 റണ്ണെടുത്തത്. 22 ഫോറും ഒരു സിക്‌സും, ഹെഡ് പറപ്പിച്ചു.

ഇന്ത്യൻ ബൗളർമാരിൽ 20 ഓവർ എറിഞ്ഞ ഷമി 77 റൺ വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. 19 ഓവർ എറിഞ്ഞ സിറാജ് 67 റൺ വിട്ടു കൊടുത്ത് ഒരു വിക്കറ്റ് എടുത്തപ്പോൾ, 18 ഓവറിൽ 75 റണ്ണിനാണ് താക്കൂർ ഒരുവിക്കറ്റെടുത്തത്. നാളെ കളി പുനാരാരംഭിക്കുമ്പോൾ തന്നെ പിച്ചിന്റെ ആനൂകൂല്യം മുതലെടുത്ത് കൂടുതൽ വിക്കറ്റുകൾ പിഴുത് കളിയിൽ നിയന്ത്രണം പിടിക്കാനായിരിക്കും ഇന്ത്യൻ നിരയുടെ നീക്കം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.