ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 277 റൺസ് വിജയലക്ഷ്യം; മുഹമ്മദ് ഷമിക്ക് അഞ്ച് വിക്കറ്റ്

മൊഹാലി : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 277 റൺ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശകർ നിശ്ചിത അമ്പത് ഓവറിൽ 276 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 52 റൺസെടുത്ത ഡേവിഡ് വാർണറാണ് ഓസീസ് നിരയിലെ ടോപ്പ് സ്കോറർ. ജോഷ് ഇഗ് ലിസ് (45), സ്റ്റീവ് സ്മിത്ത് (41), ലബു ഷെയ്ൻ (41) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച മാർക് സ്റ്റോയ്നിസ്, പാറ്റ് കമ്മിൺസ് എന്നിവരാണ് സ്കോർ 250 കടത്തിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബുമ്ര, അശ്വിൻ, ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 10 ഓവറിൽ 78 റൺസ് വഴങ്ങിയ ഷാർദ്ദൂൽ  ഠാക്കൂറിന് വിക്കറ്റൊന്നും നേടാനായില്ല.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.