ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം : കളി മുടക്കി മഴയെത്തി ; ഓസീസ് ഭേദപ്പെട്ട നിലയിൽ

മൊഹാലി : ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനത്തിൽ കളി തടസപ്പെടുത്തി മഴ എത്തി. മത്സരത്തിന്റെ 35 ആം ഓവറിലാണ് മഴ എത്തിയത്. 35 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 166 റണ്ണാണ് ഓസീസ് എടുത്തത്. മിച്ചൽ മാർഷ് (4) , ഡേവിഡ് വാർണർ (52) , സ്റ്റീവ് സ്മിത്ത് (41) , ലബു ഷൈൻ (39) എന്നിവരാണ് പുറത്തായത്. കാമറൂൺ ഗ്രീൻ (21) , ഇൻ ഗ്ലീസ് (3) എന്നിവരാണ് കളി നിർത്തിവയ്ക്കുമ്പോൾ ക്രീസിലുള്ളത്. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി.ഓസ്‌ട്രേലിയ ലോകകപ്പിനുള്ള അതേ ടീമുമായാണ് ഓസ്‌ട്രേലിയ പരമ്ബരയ്ക്ക് എത്തിയിരിക്കുന്നത്. മാത്യു ഷോര്‍ട്ട് ഏകദിനത്തില്‍ അരങ്ങേറും.ടീം ഇന്ത്യ: ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവിന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ ഠാക്കുര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി.ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റിവന്‍ സ്മിത്ത്, മാര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമിന്‍സ്, സീന്‍ ആബട്ട്, ആദം സാംപ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.