ഇന്ത്യ – ഓസ്ട്രേലിയ ; പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറില്‍ ; പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ

ഇൻഡോര്‍ : ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള എകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഇൻഡോറില്‍ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.ആദ്യ മത്സരത്തില്‍ 5 വിക്കറ്റിന്റെ വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര സ്വന്തമാക്കാനാകും.

Advertisements

ലോകകപ്പിന് മുന്നോടിയായുള്ള അവസാന മുന്നൊരുക്കമാണ് ഇരു ടീമിനും ഈ പരമ്പര. പരിക്കില്‍ നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും മികവിലേയ്ക്ക് ഉയരാനാകാത്ത ശ്രേയസ് അയ്യര്‍ക്ക് നിര്‍ണായകമാണ് ഈ മത്സരം. കഴിഞ്ഞ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ദ്ധ സെഞ്ച്വറി നേടിയത് അദ്ദേഹത്തിനും ഇന്ത്യൻ മാനേജ്മെന്റിനും വലിയ ആശ്വാസമാണ് നല്‍കുന്നത്.

Hot Topics

Related Articles