നാഗ്പൂര്‍: ഇന്ത്യയേയും ഓസ്ട്രേലിയയേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി പരമ്പര. അവസാന രണ്ട് തവണയും ഓസ്ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യയുടെ മടക്കം. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്ക്കുന്നത്.
ഇതോടെ കളിക്കളത്തില്‍ പോര് കനക്കുമെന്നുറപ്പ്. ഇപ്പോഴിതാ ഇന്ത്യന്‍ മണ്ണിലെ പരമ്പര വിജയത്തിന് ഓസ്ട്രേലിയ നല്കുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മുന്‍ നായകനും ഇപ്പോഴത്തെ ഉപ നായകനുമായ സ്റ്റീവ് സ്മിത്ത്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര നേടാന്‍ കഴിഞ്ഞാല്‍ അത് ആഷസ് നേട്ടത്തേക്കാള്‍ വലുതാണെന്നാണ് സ്മിത്ത് പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും സ്മിത്ത് പറഞ്ഞു. “പരമ്പരയെ മാറ്റി നിര്‍ത്താം ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും വിജയം നേടാന്‍ പ്രയാസമുള്ള സ്ഥലമാണ് ഇന്ത്യ. ഇന്ത്യയെ ജയിക്കാന്‍ കഴിഞ്ഞാല്‍ അത് ആഷസ് പരമ്പരയേക്കാള്‍ വലുതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു” ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തുവിട്ട വീഡിയോയില്‍ സ്മിത്ത് പറഞ്ഞു.