കൊൽക്കത്ത: ബംഗ്ലാദേശ് ഇന്ത്യ സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ്. ബംഗ്ലാദേശ് സായുധ സേനയുടേയും ഇന്ത്യൻ സായുധ സേന പ്രതിനിധി സംഘവും 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത ഇരു രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും ഒരുമിച്ചായിരുന്നു കൂടിക്കാഴ്ച.
വിജയ് ദിവസ് ആഘോഷങ്ങള്‍ക്കായി ഒൻപതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊല്‍ക്കത്തയില്‍ എത്തിയത്. ബംഗ്ലാദേശ് സൈന്യത്തിലെ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടക്കമാണ് പ്രതിനിധി സംഘത്തിലുള്ളത്. മുക്തി ജോദസുമായി ബന്ധപ്പെട്ടാണ് സന്ദർശനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയും ബംഗ്ലാദേശും സുഹൃത് രാജ്യങ്ങളാണെന്നും ഈ ബന്ധം എക്കാലവും തുടരുമെന്നും സി വി ആനന്ദബോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്‍ക്കത്ത രാജ്ഭവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.