ചെന്നൈ: രാജ്യത്തിന് അഭിമാനമായി പതിനാല് കാരൻ. ഇന്ത്യയുടെ എഴുപത്തിമൂന്നാം ചെസ് ഗ്രാന്‍ഡ്മാസ്റ്ററായി പതിനാലു വയസുകാരനായ ഭരത് സുബ്രഹ്മണ്യം തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയില്‍ നടന്ന ചെസ് ടൂര്‍ണമെന്റിലാണ് ചെന്നൈയില്‍ നിന്നുള്ള ഭരത് ഈ നേട്ടം കൈവരിച്ചത്.
Advertisements
ഒൻപത് റൗണ്ട് മത്സരങ്ങള്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ 6.5 പോയിന്റുമായി ഭരത് സുബ്രഹ്മണ്യം മറ്റ് നാലുപേര്‍ക്കൊപ്പം ഏഴാം സ്ഥാനം നേടി. ടൂര്‍ണമെന്റിനിടെ മൂന്നാം ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടിയതോടെയാണ് ഭാരത് സുബ്രഹ്മണ്യത്തിന് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി ലഭിക്കുന്നതിന് ആവശ്യമായ 2500 എലോ പോയിന്റ് കിട്ടിയത്.